27.8 C
Kerala
Saturday, October 5, 2024

വായനാടിനായി പാലക്കുഴി സ്കൂളിലെ കുഞ്ഞുകുരുന്നിന്റെ സ്വാന്തന കൈനീട്ടം

Must read

എളമരം : വയനാടിൻ്റെ മണ്ണിലെ കരളലിയിപ്പിക്കുന്ന ദുരന്തഭൂമിയിലേക്ക് പാലക്കുഴി സ്കൂൾ രക്ഷിതാക്കളും മക്കളും സ്റ്റാഫും ചേർന്നൊരുക്കുന്ന കാരുണ്യ സംഭാവനാ ഫണ്ടിലേക്ക് ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് നാലാം ക്ലാസുകാരൻ ഇഷാൻ 6 മാസമായി തൻ്റെ സമ്പാദ്യപ്പെട്ടിയിൽ സ്വരൂപിച്ചു വെച്ച നാണയ തുട്ടുകൾ മുഴുവൻ മഴ മേഘങ്ങൾ ഉരുൾപ്പൊട്ടലിൻ്റെ രൂപത്തിൽ സംഹാര താണ്ഡവമാടിയ വയനാടിലെ കണ്ണീരൊപ്പാൻ വേണ്ടി സ്കൂളിലേക്ക് സംഭാവന ചെയ്തു.

പാലക്കുഴി സ്കൂളിലെ പിടിഎ വൈസ് പ്രസിഡന്റും ഇഷാന്റെ ഉപ്പയുമായ ആലികളത്തിൽ ഉത്ഘാടകനായ വേദിയിൽ വെച്ചാണ് ഈ കുഞ്ഞുകുരുന്നിന്റെ പുണ്യപ്രവർത്തിക് സ്കൂൾ സാക്ഷിയായത്. സ്കൂൾ ഹെഡ്മാസ്റ്റർ അസീസ് മാസ്റ്ററും, സൽമാൻ മാസ്റ്ററും, സഹീർ മാസ്റ്ററും, രാദിൻ മാസ്റ്ററും, ബാനു ടീച്ചറും, ബിന്ധ്യ ടീച്ചറും ഈ പുണ്യപ്രവർത്തനത്തിന് സാക്ഷികളായി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article