25.8 C
Kerala
Saturday, October 5, 2024

റീബിൽഡ് വയനാട്; ഡി വൈ എഫ് ഐ ആക്രി സാധനങ്ങൾ ശേഖരിച്ചുതുടങ്ങി

Must read

വയനാട് ജില്ലയിലെ ചൂരൽമല മുണ്ടക്കൈ പ്രദേശത്ത് സംഭവിച്ച അതിരൂക്ഷമായ ഉരുൾപൊട്ടലിന്റെ ഭാഗമായി തങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെട്ട ഒട്ടനവധി പേരാണ് അവിടെ ക്യാമ്പുകളിൽ കഴിയുന്നത്. ഇവർക്ക് ഒരു കൈത്താങ്ങായി DYFI സംസ്ഥാന കമ്മിറ്റി 25 വീടുകൾ നിർമ്മിച്ചു നൽകുന്നു. ഈ പ്രവർത്തനത്തിലേക്കായി യൂണിറ്റ് കമ്മിറ്റികൾ ആക്രി ശേഖരണത്തിലൂടെ ആണ് ആവശ്യമായ തുക കണ്ടെത്തുന്നത്.

ഇതിലേക്കായി ഡിവൈഎഫ്ഐ വാഴക്കാട് എടവണ്ണപ്പാറ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വീടുകളിലും കടകളിലും കയറി പാഴ് വസ്തുക്കൾ ശേഖരിക്കുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ചെറുവട്ടൂർ യൂണിറ്റിൽ വാഴക്കാട് മേഖല സെക്രട്ടറി ഷജീബ്, രഞ്ജിത്ത്, രാമദാസ്, ചൂരപട്ട യൂണിറ്റിൽ മേഖല ട്രഷറർ ജബ്ബാർ, ഷമീർ പണിക്കരപുറായ യൂണിറ്റിനകത്ത് എടവണ്ണപ്പാറ മേഖലാ പ്രസിഡണ്ട് ഷമീർ ആയംകുടി, ലാലു പ്രസാദ്, ശ്രീഹരി, എളമരം യൂണിറ്റിനകത്ത് എടവണ്ണപാറ മേഖലാ സെക്രട്ടറി ഷിന്റു, ഷാഹിൽ, നസീം, നന്ദന, സൂര്യ, ശ്രീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article