വയനാട് : മുണ്ടകൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ ലോകസഭ പ്രതിപക്ഷ നേതാവ് ശ്രീ.രാഹുൽ ഗാന്ധി സന്ദർശിച്ചു മേപ്പാടി ചൂരൽ മല ,മുണ്ടകൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായ് മുക്കം കെഎംസിടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘം നേതൃത്വം കൊടുക്കുന്ന ക്യാമ്പ് നാലാം ദിവസവും തുടർന്ന് വരുന്നു ,അപകടം നടന്ന ദിവസം മുതൽ കെഎംസിടി മെഡിക്കൽ സംഘം മേപ്പാടി ഹെൽത്ത് സെന്ററിലും ,അരപ്പറ്റ സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിലും പ്രവർത്തിച്ചു വരുന്നു.രോഗികളെ പരിചരിക്കുകയും ,മരുന്നുകൾ നൽകുകയും മറ്റ് മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഡോക്ടർ മാരുടെ നേതൃത്വത്തിൽ കൗൺസിലിംഗ് നൽകുകയും ചെയ്തുവരുന്നു.
ലോകസഭ പ്രതിപക്ഷ നേതാവ് ശ്രീ.രാഹുൽ ഗാന്ധി കെ.എം.സി.ടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മേപ്പാടി ഗവ.ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചപ്പോൾ
