27.8 C
Kerala
Saturday, October 5, 2024

കാലവർഷക്കെടുതി പുളിക്കൽ പഞ്ചായത്തിൽ ആർ ആർ ടി യോഗം ചേർന്നു

Must read

പുളിക്കൽ : കാലവർഷക്കെടുതികളുടെ സാഹചര്യത്തിൽ പുളിക്കൽ ഗ്രാമപഞ്ചായത്ത് RRT യോഗം ചേർന്ന് മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു. വാർഡ് തലത്തിൽ RRT മാരെ വിളിച്ചു ചേർത്ത് മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്താനും ആവശ്യമായ മറ്റു പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും നടപടി അടിയന്തരമായി സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകി.

യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു.

1) മുഴുവൻ RRT പ്രവർത്തകർക്കും ആവശ്യമായ ട്രയിനിംഗ് ആഗസ്ത് 10 ശനിയാഴ്ച്ച നടത്തുക.

2) അപകട ഭീഷണിയുള്ള വീടുകളും സ്ഥലങ്ങളും മാപ്പ് ചെയ്യുക.

3) അപകട ഭീഷണിയുള്ള സ്ഥലങ്ങളിൽ അപായ ബോർഡ് സ്ഥാപിക്കുക.

4) ഓരോ വാർഡുകളിലെയും മുഴുവൻ ജനങ്ങളുടെയും കൃത്യമായ ലിസ്റ്റ് തയ്യാറാക്കുക.

5) ആലുങ്ങലിലെ പകൽ വീട് ആസ്ഥാനമായി പ്രവർത്തിക്കുക.

6) RRT ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക.

7) ആഗസ്ത് 4,5 തീയതികളിലായി വാർഡ് തലത്തിൽ യോഗം ചേർന്ന് ക്ലസ്റ്റർ രൂപീകരിക്കുക.

വലിയപറമ്പ്, ഒളവട്ടൂർ, പുളിക്കൽ, കൊട്ടപ്പുറം മേഖലകളായി പ്രവർത്തിക്കുക.

9) വനിത RRT ടീം രൂപീകരിക്കുക.

10) തോടുകളിലെ കൈയ്യേറ്റം ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കുക.

പഞ്ചായത്ത് ഹാളിൽ ഇന്ന് നടന്ന യോഗത്തിൽ വിവിധ വാർഡുകളിൽ നിന്നുള്ള RRT അംഗങ്ങളും വാർഡ് മെമ്പർമാരും പങ്കെടുത്തു. വൈസ് പ്രസിഡന്റ്,സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article