23.8 C
Kerala
Saturday, March 15, 2025

ടി.വി.ഇബ്രാഹിം എം.എല്‍.എ യുടെ നേതൃത്വത്തിൽ വാഴക്കാട് പഞ്ചായത്തിലെ ദുരിതബാധിത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തു

Must read

വാഴക്കാട് : ചാലിയാര്‍ കരകവിഞ്ഞൊഴുകി വാഴക്കാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ ഒറ്റപ്പെടുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്ത പശ്ചാത്തലത്തില്‍ ദുരിതബാധിത പ്രശ്‌നങ്ങള്‍ ടി.വി.ഇബ്രാഹിം എം.എല്‍.എ യുടെ നേതൃത്വത്തിൽ വാഴക്കാട് പഞ്ചായത്തില്‍ വച്ച് ചര്‍ച്ച ചെയ്‌തു .

പഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ആയിഷമാരാത്ത്, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തറമ്മല്‍ അയ്യപ്പന്‍കുട്ടി, മെമ്പര്‍മാരായ മലയില്‍അബ്ദുറഹിമാന്‍മാസ്റ്റര്‍, എം.കെ.നൗഷാദ്, പി.ടി.വസന്തകുമാരി, ശിഹാബ്ഊര്‍ക്കടവ്, അസിസ്റ്റന്റ് സെക്രട്ടറി ഐ.ലാലി, കെ.അലി, അലിഅക്ബര്‍ഊര്‍ക്കടവ് എന്നിവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

വെള്ളം കയറിയ വീടുകള്‍, നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലങ്ങള്‍ എന്നിവയുടെ ലിസ്റ്റ് അതാത് വാര്‍ഡ്‌ മെമ്പര്‍മാരില്‍ നിന്നും ശേഖരിച്ച് എത്രയും പെട്ടെന്ന് ലിസ്റ്റ് തയ്യാറാക്കി വെക്കണമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും എം.എല്‍.എ. അറിയിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article