27.8 C
Kerala
Saturday, October 5, 2024

പുളിക്കൽ പഞ്ചായത്ത് മാലിന്യമുക്ത കേരളം ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

Must read

പുളിക്കൽ : മാലിന്യമുക്തം നവകേരളം’ ക്യമ്പയിന്റെ ഭാഗമായി പുളിക്കൽ പഞ്ചായത്ത് തല ശില്പശാല ഇന്ന് കൊട്ടപ്പുറം ഹയാത്തുൽ ഇസ്ലാം സെക്കണ്ടറി മദ്രസയിൽ വെച്ച് നടന്ന ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. 2025 മാർച്ച് 31 നകം പഞ്ചായത്ത്‌ സമ്പൂർണ്ണ മാലിന്യമുക്തമാക്കാനുള്ള കർമ്മ പദ്ധതിക്ക് രൂപം നൽകി.

കില മലപ്പുറം ജില്ലാ ഫെസിലിറ്റേറ്റർ എ.ശ്രീധരൻ ശിൽപശാലയിൽ 2024-25 വാർഷിക പദ്ധതിയെ കുറിച്ച് ക്ലാസെടുത്തു. തുടർന്ന് 2024-25 വർഷത്തെ പഞ്ചായത്ത്‌ തല കർമ്മപദ്ധതി എല്ലാ വാർഡ് അംഗങ്ങളും ഗ്രൂപ്പ്‌ തിരിഞ്ഞ് ചർച്ച ചെയ്ത് ശില്പശാലയിൽ അവതരിപ്പിച്ചു. മാലിന്യ സംസ്കരണത്തിൽ പഞ്ചായത്തിന്റെ നിലവിലെ സ്ഥിതി വിലയിരുത്തൽ അസിസ്റ്റന്റ് സെക്രട്ടറി എസ്.ദിലീപ് വിശദീകരിച്ചു.

വൈസ് പ്രസിഡന്റ് വി. ബേബി രജനി, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.ടി സുഹറ ചേലാട്ട്, ആയിഷാബി ടീച്ചർ,മെമ്പർമാരായ കെ. അബ്ദുൽ മജീദ്,പി.ശങ്കരൻ. കില ബ്ലോക്ക് തിമാറ്റിക്ക് എക്സ്പെർട്ട് സൗമ്യ,പഞ്ചായത്ത് സെക്രട്ടറി വിനോദ്കുമാർ ഒ, പുളിക്കൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ നിധീഷ്.ഇ, ശുചിത്വ മിഷൻ ആർ.പി മുഹ്സിന നൂറുൽ അമീൻ,ഐ.സി.ഡി.എസ് സൂപ്പർവൈസർ റുക്സാന എന്നിവർ സംസാരിച്ചു.വികസന സ്റ്റാന്റിംൻഗ് കമ്മിറ്റി ചെയർമാൻ സിദ്ധിഖ് കോന്തേടൻ നന്ദി പറഞ്ഞു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പ്രേ പൂജ സി.പി പരിപാടിക്ക് നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article