വയനാട്ടിലെ മേപ്പാടിയിൽ നടന്ന ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ 25 വീടുകൾ നിർമിച്ച് നൽകും. സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുക. ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകർ ആദ്യാവസാനംവരെ ദുരിതബാധിത മേഖലയിൽ ഉണ്ടാവും. മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ദുരിതബാധിതർക്ക് വേണ്ടി ചെയ്യും. പുനരധിവാസപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും ഡിവൈഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പ്രസിഡൻ്റ് വി. വസീഫ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെ.റഫീഖ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ 25 വീടുകൾ നിർമിച്ച് നൽകും
