27.8 C
Kerala
Saturday, October 5, 2024

ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന മൃതദേഹം വാഴക്കാട് മണന്തലക്കടവിൽ കരയ്ക്കടുപ്പിച്ചു

Must read

വാഴക്കാട് : മണന്തലക്കടവിൽ ഏകദേശം 10 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. എളമരം പാലത്തിൽനിന്ന് ചാലിയാർ പുഴയിലൂടെ മൃതദേഹം ഒഴുകി പോകുന്നത് കണ്ട വിവരത്തിന്റെ അടിസ്ഥാനത്തിൽ, ചീരക്കുന്നത്ത് റഷീദിന്റെ സഹായത്തോടെ മണന്തലക്കടവിൽ വച്ച് മൃതദേഹം കരയ്ക്കടുപ്പിക്കുകയായിരുന്നു.

പോലീസ്, റെസ്ക്യൂ ടീം, കൂടാതെ നാട്ടുകാരായ ടി. ബഷീർ, അജയ്കുമാർ (പോലീസ്), നൗഷാദ് ചെറുവട്ടൂർ, മുസ്തഫ വാഴക്കാട്, സിദീഖ് പള്ളിപ്പറമ്പൻ എന്നിവരുടെ നേതൃത്വത്തിൽ, പെൺകുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article