27.8 C
Kerala
Saturday, October 5, 2024

വാഴക്കാട് പഞ്ചായത്തിലെ വിവിധ മേഖലകളിൽ വെള്ളം കയറി; കടകളും വീടുകളും ഒഴിപ്പിച്ചു

Must read

വാഴക്കാട്പഞ്ചായത്തിലെ വിവിധ താഴ്ന്ന പ്രദേശങ്ങളിൽ ചാലിയാറിൽ നിന്നും വെള്ളം കയറി. വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. നിലമ്പൂർ-എടവണ്ണപ്പാറ-കോഴിക്കോട് റോഡിൽ (സംസ്ഥാന പാത) വാലില്ലാപ്പുഴ, കൽപ്പള്ളി, വാഴക്കാട് ടൗൺ തുടങ്ങിയ ഭാഗങ്ങളിൽ റോഡിൽ വെള്ളം കയറിയതിനാൽ ഇതു വഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ബസുകൾ സർവീസ് നടത്തുന്നില്ല.

വെള്ളം കയറിയ വീടുകളിലുള്ളവരെ വാഴക്കാട് ഹൈസ്കൂളിൽ ഒരുക്കിയ ക്യാമ്പിലേക്ക് മാറ്റിട്ടുണ്ട്, നിലവിൽ 12 ഓളം കുടുംബങ്ങളുണ്ട്.

അത്യാവശ്യ കാര്യങ്ങൾക്കായി പോകാൻ പഞ്ചായത്തും മറ്റു വെക്തികളും തോണി സർവീസ് നടത്തുന്നുണ്ട്.

അതേസമയം ചാലിയാര്‍ പുഴയില്‍ ശക്തമായ ഒഴുക്കുള്ളതിനാല്‍ ബോട്ടുകളോ തോണികളോ പോലീസിന്‍റ നിർദ്ദേശമില്ലാതെ ഒരുകാരണവശാലും പുഴയിലിറക്കരുതെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വാഴക്കാട് പോലീസ് അറിയിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article