27.8 C
Kerala
Saturday, October 5, 2024

കടുവാദിനത്തിൽ: വന്യജീവി ഫോട്ടോഗ്രാഫർക്കൊപ്പം HIOHSS വിദ്യാർത്ഥികൾ

Must read

ഒളവട്ടൂർ: ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് യു പി വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനവും അന്താരാഷ്ട്ര കടുവാദിനവും ആചരിച്ചു.

ചടങ്ങിൽ മുഖ്യാഥിതി വന്യജീവി ഫോട്ടോഗ്രാഫർ അമീർ വെളുത്തുപറമ്പ കടുവകളുടെ ആവാസ വ്യവസ്ഥയെ കുറിച്ചുള്ള ക്ലാസും പല രാജ്യങ്ങളിൽ നിന്നായി അദ്ദേഹം പകർത്തിയ വന്യജീവി വീഡിയോ പ്രദർശനവും നടത്തി. ചോദ്യോത്തര വേളയിൽ തൻറെ അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചത് ശ്രദ്ധേയമായി.

യു പി വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം ഹെഡ്മാസ്റ്റർ അസീസ് മാസ്റ്റർ നിർവ്വഹിച്ചു.

ചടങ്ങിൽ കെ.ടി റഈസ് മാസ്റ്റർ സ്വാഗതവും
എ കെ അബൂബക്കർ, അജ്മൽ എം , മുസമ്മിൽ എം, സ്മിത എൻ, ഷിജില എം എ എന്നിവർ ആശംസകളും അർപ്പിച്ചു. 7ാം ക്ലാസ് വിദ്യാർത്ഥി നജ ഫാത്തിമ കെ.പി ചടങ്ങിന് നന്ദി പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article