27.8 C
Kerala
Saturday, October 5, 2024

മുഹമ്മദ് ഇർഫാന് CISCO ചീനിബസാർ യാത്രയപ്പ് നൽകി

Must read

വാഴക്കാട്: സിസ്കോ ചീനിബസാർ ക്ലബ്ബിന്റെ പ്രധാനപെട്ട പല ചുമതലകളും വഹിക്കുകയും ക്ലബ്ബിന്റെ പ്രവർത്തന പാതയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത മുഹമ്മദ് ഇർഫാനെ മൊമെന്റെ നൽകിയും പോന്നാട അണിയിച്ചും ആദരിക്കുയും യാത്രയപ്പ് നൽകുകയും ചെയ്തു. ജോലി ആവശ്യാർത്ഥം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പ്രവാസ ലോകത്തേക്ക് പോകുന്ന ഇർഫാന് നല്ല നാളകൾ ഉണ്ടാകട്ടെ എന്നും അതുവഴി നാടിനും കുടുംബത്തിനും നേട്ടം ഉണ്ടാകട്ടെ എന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച അൽബർഷ മാനേജർ ഡയറക്ടർ ലബീബ് പി.കെ ആശംസിച്ചു.

ചടങ്ങിന് ക്ലബ്ബ്‌ പ്രസിഡന്റ് റിയാസ് തമ്പലങ്ങോട്ട് അധ്യക്ഷത വഹിച്ചു. സെലക്റ്റഡ് 7s ക്ലബ്ബ് പ്രതിനിധികളായി ചടങ്ങിൽ പങ്കെടുത്ത അയമു മലടിഞ്ഞിയിൽ, സമീർ സി എച്ച്, മഹബൂബ് സി, സിസ്കൊ സബ്ട്രഷറർ അനസ് സി, കോർഡിനേറ്റർ മുസമ്മിൽ ടി, ഷംസീർ എ എ, തുടങ്ങിയവരും ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ മെമ്പർമാർക്കും മധുരം വിതരണം ചെയ്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article