27.8 C
Kerala
Saturday, October 5, 2024

വാഴക്കാട് സെലക്റ്റഡ് 7സ് ചീനിബസാർ കൂപ്പൺ നറുക്കെടുപ്പ് സംഘടിപ്പിച്ചു

Must read

വാഴക്കാട് : ചീനിബസാറിൽ വജ്ര ശോഭയിൽ പതിറ്റാണ്ടുകളായി പ്രവർത്തനം തുടരുന്ന ആധുര സേവന രംഗത്തും, മറ്റു സാമൂഹിക പ്രവർത്തന രംഗത്തും ശ്രദ്ധേയമായ സെലക്റ്റഡ്7സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചീനിബസാർ മരണ വീടുകളിലേക്ക് ആവശ്യമായ മൃതശരീരം കുളിപ്പിക്കുന്ന കട്ടിൽ, ടെന്റ്, സ്ട്രച്ചർ, അനുഭന്ത സാമഗ്രികൾ വാങ്ങുക എന്ന ലക്ഷ്യത്തോടുകൂടി സംഘടിപ്പിച്ച കൂപ്പൺ നറുക്കെടുപ്പ് ലക്ഷ്യം കണ്ടു 28-7-24 ഞായർ വൈകുന്നേരം 4 മണിക്ക് നടന്ന നറുക്കെടുപ്പ് ഉത്ഘാടന ചടങ്ങിൽ സെക്രട്ടറി ഷമീർ ആയംകുടി സ്വാഗതം പറയുകയും അബ്ദുൽ ജലീൽ എ പി അധ്യക്ഷത വഹിക്കുകയും ചെയ്തു .

പരിപാടി യുടെ ഉത്ഘാടനം വാഴക്കാട് സബ് ഇൻസ്‌പെക്ടർ ശ്രീ വിജു നിർവഹിച്ചു. ചടങ്ങിൽ വിശിഷ്ട അതിഥികളായി വാഴക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ സി വി സകരിയ, അൽബർഷ ടൈപ്പിംഗ് സെന്റർ ഷാർജ യു എ ഇ എംഡി ലബീബ് വാഴക്കാട്, സഹോദര ക്ലബ്ബയ സിസ്കോ ചീനിബസാർ പ്രസിഡന്റ്‌ ശ്രീ റിയാസ് മാനന്തലകടവ് എന്നിവർ പങ്കെടുത്തു. നിലവിൽ ക്ലബ്ബിന്റെ കയ്യിൽ മൃതുശരീരം കുളിപ്പിക്കുന്ന കട്ടിൽ , മറ, സ്ട്രേച്ചർ, 60 കസേര, തർപായ, tea കേറ്റിൽ, ലൈറ്റുകൾ, കൂടാതെ രോഗികൾക്ക് ആവശ്യമായ എയർ ബെഡ്, റെഡി മേഡ് ബാത്ത്റൂം, വാക്കർ മുതലായവ ആവശ്യകാർക്ക് തീർത്തും സൗജന്യ മായി ഉപയോഗിക്കാം എന്നും ഭാവിയിൽ സാധനങ്ങൾ അധികരിപ്പിക്കാൻ വേണ്ട ശ്രമം നടത്തുമെന്നും ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. പരിപാടിക്ക് ക്ലബ്ബ് ട്രഷർറർ മിഷാൽ സി എ നന്ദി അറിയിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article