30.8 C
Kerala
Saturday, October 5, 2024

ഇന്ത്യയില്‍ ആദ്യമായി ഹീമോഫീലിയ ബാധിതരായ കുട്ടികള്‍ക്ക് വിലകൂടിയ മരുന്ന് സൗജന്യമാക്കി കേരള സർക്കാർ

Must read

സംസ്ഥാനത്തെ 18 വയസ്സിന് താഴെയുള്ള ഹീമോഫീലിയ ബാധിത കുട്ടികള്‍ക്ക് എമിസിസുമാബ് മരുന്ന് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഈ മരുന്ന് സൗജന്യമായി വിതരണം ചെയ്യുന്നത്.

നിലവിലെ ചികിത്സയില്‍, കുട്ടികള്‍ ആഴ്ചയില്‍ രണ്ട് ദിവസം കുത്തിവയ്പ്പ് എടുക്കേണ്ടിവരും. എന്നാല്‍, എമിസിസുമാബ് മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് കുത്തിവയ്ക്കേണ്ടത്. പഴയ മരുന്ന് ഞരമ്പില്‍ കുത്തിവയ്ക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നതായിരിക്കും, പക്ഷേ എമിസിസുമാബ് ഉപയോഗിക്കുന്നത് കുട്ടികള്‍ക്ക് കാര്യമായ വേദനയുണ്ടാക്കില്ല.

ആഴ്ചയില്‍ രണ്ട് ദിവസം കുട്ടികളുടെ വിദ്യാഭ്യാസവും രക്ഷിതാക്കളുടെ ജോലിയും മാറ്റിവച്ചു, കുത്തിവയ്പ്പ് എടുക്കാന്‍ ആശുപത്രികളില്‍ എത്തേണ്ടിവരും. ഇതു മാസത്തില്‍ ഒരുദിവസമാക്കി കുറയ്ക്കുന്നത് വലിയ ആശ്വാസമാകും. ആശധാര പദ്ധതിയിലൂടെയാണ് ഈ സൗജന്യ കുത്തിവയ്പ്പ് നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഏകദേശം മുന്നൂറോളം കുട്ടികള്‍ക്ക് ഈ പദ്ധതി പ്രയോജനം നല്‍കും.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article