30.8 C
Kerala
Saturday, October 5, 2024

പഠന കിറ്റ് വിതരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു

Must read

എളമരം : എളമരം ഗവൺമെന്റ് എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉദ്ഘാടന കർമ്മം നിർവഹിച്ച ചടങ്ങിൽ അൽബർഷ മാനേജിംഗ് ഡയറക്ടർ ലബീബ് കുട്ടികൾക്കുള്ള പഠനോപകരണ കിറ്റുകൾ കൈമാറി. LSS പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഹമ്മദ് സിനാന് മൊമെന്റോയും ക്യാഷ് അവാർഡ് നൽകി ആദരിച്ചു വാലില്ലാപുഴ പണിക്കരകണ്ടി ഹാജറ അഹമ്മദ് കുട്ടി ദമ്പതികളുടെ മകനാണ് മുഹമ്മദ്‌ സിനാൻ എ.കെ.

സ്കൂളിന്റെ ഭൗതികവികസന പ്രവർത്തനങ്ങളിൽ എപ്പോഴും താങ്ങായി നിന്ന അൽബർഷ ലബീബിന് മൊമെന്റോ നൽകി ചടങ്ങിൽ ആദരിക്കുകയും ചെയ്തു. പിടിഎ പ്രസിഡണ്ട് മുസമ്മിൽ ടി, പ്രധാന അധ്യാപക മേഴ്സി ജോർജ്, പിടിഎ വൈസ് പ്രസിഡണ്ട് സലീം മാസ്റ്റർ, MTA പ്രസിഡണ്ട് നിഹ്മത്ത്, പിടിഎ ഭാരവാഹികളായ റിയാസ് ടി, ബൈജു, സിദ്ദിഖ്, മൻസൂർ, ഷംസു, മൂസ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article