മൊറയൂർ : സമഗ്ര ശിക്ഷാ കേരള കൊണ്ടോട്ടി ബിആർസിയുടെ നേതൃത്വത്തിൽ അഞ്ചു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ക്ലാസ് റൂം പ്രവർത്തനങ്ങളുടെ പ്രോജക്ട് തയ്യാറാക്കി ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി സമഗ്ര ശിക്ഷ കേരള തയ്യാറാക്കിയ ഹെൽപ്പിംഗ് ഹാൻ്റ് ശിൽപശാല മൊറയൂർ ബി ആർ സി ൽ വെച്ച് നടന്നു. ഡയറ്റ് ഫാക്കൽറ്റി നിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രൊജക്ട് കോഓഡിനേറ്റർ ജൈസല സി പി അധ്യക്ഷത വഹിച്ചു. മുസ്തഫ മാസ്റ്റർ .പാലക്കൽ മുഖ്യാതിഥി ആയിരുന്നു.ട്രൈനർമാരായ നവാസ് മാസ്റ്റർ, താജുദ്ധീൻ മാസ്റ്റർ, സി ആർ സി കോഓഡിനേറ്റർ നൗഫൽ കെ ഒ എന്നിവർ പ്രസംഗിച്ചു. സ്കൂളുകളിൽ ഈ വർഷം നടപ്പിലാക്കുന്ന പഠനപരി പോഷണ പരിപാടികളുടെ പ്രൊജക്ടുകൾ വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് അധ്യാപകർ അവതരിപ്പിച്ചു.
ഹെൽപിംഗ് ഹാൻ്റ് പഠന പരിപോഷണ പരിപാടി ശില്പശാല ഉദ്ഘാടനം ചെയ്തു
