30.8 C
Kerala
Saturday, October 5, 2024

“വണ്ടിപ്പൂട്ട്” മത്സരത്തിൽ ആവേശമായി ചെളിയിലൂടെ വണ്ടിയോടിച്ച് ലിൻേറാ ജോസഫ് എംഎൽഎ

Must read

കൊടിയത്തൂർ : അന്താരാഷ്ട്ര റെവറ്റ് വാട്ടർ കയാക്കിംഗ് പത്താമത് മലബാർ റിവർ ഫെസ്റ്റിവലിൻ്റെ മുന്നോടിയായി കൊടിയത്തൂരിൽ സംഘടിപ്പിച്ച ചെളിയിലെ വണ്ടിപ്പൂട്ട് മത്സരം ആവേശമായി. വിവിധ ജില്ലകളിൽ നിന്നായി 40 ഓളം വാഹനങ്ങളാണ് ചെളിയുത്സവത്തിൻ്റെ ഭാഗമായത്.കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ചെറുവാടി അഡ്വഞ്ചർ ക്ലബ്, ആനിയം റസിഡൻസ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. ചെളി നിറഞ്ഞ പാടത്തിലൂടെ ജീപ്പുകളും കാറുകളും കുതിച്ചു പായുന്നത് കണ്ടപ്പോള്‍ അവരോടൊപ്പം മഡ് റൈഡ് നടത്തണമെന്ന് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിനും ഒരു ആഗ്രഹം. പിന്നെ കണ്ടത് നൂറുകണക്കിന് കാണികളെ ആവേശത്തിലാക്കിയ എംഎല്‍എയുടെയും മറ്റ് ഡ്രൈവര്‍മാരുടെയും പ്രകടനമായിരുന്നു.

വാഹനങ്ങളുടെ വയൽ പൂട്ടുത്സവം ലിന്റോ ജോസഫ് എം.എൽ.എ.ഉദ്ഘാടന ചെയ്തു.ദിവ്യ ഷിബു അദ്ധ്യക്ഷയായി. അഡ്വഞ്ചർ ടൂറിസ സൊസൈറ്റി സി.ഇ.ഒ. ബിനു കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരി, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ,ഫസൽ കൊടിയത്തൂർ,പഞ്ചായത്ത് അംഗങ്ങളായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറത്ത്, വി.ഷംലൂലത്ത്, എം ടി റിയാസ് ,കരീം പഴങ്കൽ തുടങ്ങിയവർ സംസാരിച്ചു,മലബാർ റിവർ ഫെസ്റ്റിവൽ ഭാരവാഹികളായ പോൾസൺ അറക്കൽ, ഷെല്ലി കുന്നേൽ, അജു എമ്മാനുവൽ, ആന്യം റെസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ, ചെറുവാടി അഡ്വഞ്ചർ ക്ലബ്‌ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article