31.8 C
Kerala
Saturday, October 5, 2024

ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു.

Must read

വിരിപ്പാടം: ശാസ്ത്രത്തിനുമേൽ മനുഷ്യൻ കൈവരിച്ച വിജയം, ചന്ദ്രനിൽ ആദ്യമായി മനുഷ്യ സാന്നിധ്യം അറീയിച്ചതിന്റെ ഓർമ്മ പുതുക്കി എ.എം.യുപി ആക്കോട് വിരിപ്പാടം സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ആദ്യത്തെ ചാന്ദ്രയാത്രികരുടെ വേഷം ധരിച്ച കുട്ടികൾ ക്ലാസ്സുകൾ തോറും സഞ്ചരിച്ച് കുട്ടികളുമായി സംവദിക്കുകയും കുട്ടികളോടൊപ്പം സെൽഫി എടുക്കുകയുംചെയ്തു. തുടർന്ന്, ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗം, ചന്ദ്രനുമായി ബന്ധപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം, ബഹിരാകാശ പര്യവേക്ഷണത്തെപ്പറ്റി അറിവുപകരുന്ന ഡോകുമെന്ററി പ്രദർശനം,റോക്കറ്റ് നിർമാണം,കൊളാഷ് നിർമ്മാണ മത്സരം, കുട്ടികൾ തയ്യാറാക്കിയ ചുമർപത്രികകളുടെ പ്രദർശനം,ക്വിസ്സ് മത്സരം,എന്നിവ സംഘടിപ്പിക്കപ്പെട്ടു.

പ്രധാനാധ്യാപൻ പി.ആർ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റന്റ് മുജീബ്‌ മാസ്റ്റർ, ശാസ്ത്രക്ലബ്ബ് കൺവീനർ കെ.പി. ഫസീല ടീച്ചർ, സ്റ്റാഫ് സെക്രട്ടറി കെ. ബഷീർ മാസ്റ്റർ,കെസി. തൽഹത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രവർത്തനങ്ങൾക്ക് , ടീന ടീച്ചർ,ഫഹ്മിദ ടീച്ചർ,മുഹ്‌സിന ടീച്ചർ എന്നിവർ നേതൃത്വംനൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article