30.8 C
Kerala
Saturday, October 5, 2024

കേരള ഫോക്ക്ലോർ അവാർഡ് ജേതാവ് ഉമ്മർ മാവൂരിനെ ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ ആദരിച്ചു

Must read

വാഴക്കാട്: കേരള ഫോക്ക്ലോർ അവാർഡ് ജേതാവും പ്രമുഖ ഒപ്പന പരിശീലകൻ കൂടിയായ ഉമ്മർ മാവൂരിനെ ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ ആദരിച്ചു. ചടങ്ങ് വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ സി. വി സകരിയ ഉദ്ഘാടനം നിർവഹിച്ചു.

കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ പ്രസിഡണ്ട്‌ കെ. പി. ബഷീർ സാഹിബ്‌ അധ്യക്ഷനായിരുന്നു.

ഇശൽകൂട്ടം സംസ്ഥാന പ്രസിഡണ്ടും ഇശൽ മാപ്പിള കലാ അക്കാദമി ഡയറക്ടർ കൂടിയായ സാബിഖ് കൊഴങ്ങോറൻ ആമുഖ ഭാഷണം നടത്തി.

വാഴക്കാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർമ്മാരായ മുസ്തഫ വാഴക്കാട്, ബാബു എടക്കണ്ടിയിൽ, ഉമ്മർ മാവൂർ, കബീർ നല്ലളം, പ്രിയ ആർട്സ് & സ്‌പോർട്സ് ക്ലബ്‌ ഭാരവാഹി സി. കെ അബൂബക്കർ വാഴക്കാട്, ബി. പി. എ ബഷീർ, കേരള മാപ്പിള കലാ അക്കാദമിയുടെ ഭാരവാഹികളായ പി. എം. എ ഖാലിഖ് ചെറുവട്ടൂർ, അലി വെട്ടുപാറ, കെ. സി അബുട്ടി ഹാജി വെട്ടുപാറ, ഇശൽ മാപ്പിള കലാ അക്കാദമി പി. ടി. എ പ്രസിഡണ്ട്‌ ബഷീർ മാസ്റ്റർ ചെറുവട്ടൂർ തുടങ്ങിയവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article