31.8 C
Kerala
Saturday, October 5, 2024

ബേബി ഫ്രണ്ട്ലി പെയിന്റിങ്ങിന്റെ ഉദ്ഘാടനം അൽബർഷ ടൈപ്പിംഗ് സെന്റർ മാനേജിങ് ഡയറക്ടർ ലബീബ് നിർവഹിച്ചു.

Must read

വാഴക്കാട്: വാഴക്കാട് പഞ്ചായത്തിലെ അഞ്ചാം വാർഡ് അംഗനവാടിക്ക് സിസ്കോ ജീസിസി കമ്മിറ്റിയും സിസ്കോ ചീനി ബസാറും സംയുക്തമായി ചെയ്ത് നൽകിയ ബേബി ഫ്രണ്ട്ലി പെയിന്റിങ്ങിന്റെ ഉദ്ഘാടന കർമ്മം അൽബർഷ മാനേജിംഗ് ഡയറക്ടറും സിസ്‌കോ ജി സി സി ഭാരവാഹിയും എക്സിക്യൂട്ടീവ് മെമ്പറുമായ ലബീബ് പി കെ നിർവഹിച്ചു.
വാഴക്കാട് കലാകായിക സാംസ്കാരിക സാമൂഹിക ചാരിറ്റി പ്രവർത്തനങ്ങളിൽ സിസ്കോ ചീനിബസാറിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

വാർഡ് മെമ്പർ ഷമീന സലീം അധ്യക്ഷത വഹിച്ച പരിപാടിയിൽ അംഗനവാടി ടീച്ചർ പ്രമീള സ്വാഗതം പറഞ്ഞു.ഐ സി ഡി എസ് സൂപ്പർവൈസർ സിന്ധു, കുഞാൻ മാഷ്, താഹിർ മാസ്റ്റർ, സിസ്ക്കൊ ക്ലബ്‌ പ്രസിഡന്റ് റിയാസ് ടി, കോഡിനേറ്റർ മുസമ്മിൽ ടി തുടങ്ങിയവർ സംസാരിച്ചു മജീദ് മാസ്റ്റർ നന്ദിയും പറഞ്ഞു. സിസ്ക്കൊ ജനറൽ സെക്രട്ടറി അമീർ മലിടിഞ്ഞിയിൽ സിസ്കോ മുൻ പ്രസിഡന്റും ജി സി സി ഭാരവാഹിയുമായ സബീൽ കുറുങ്ങാടൻ, അനസ് ചീരകുന്നത്ത്, ഷഫീർ അലി സി എച്ച്, ഇർഫാൻ കെ, അംഗനവാടി കമ്മിറ്റി അംഗങ്ങളായ നൗഷാദ് ബാവ, ബീരാൻക, ദേവൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article