31.8 C
Kerala
Saturday, October 5, 2024

ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ്: ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് എസ് ഓവറോൾ ജേതാക്കൾ

Must read

കൊണ്ടോട്ടി : മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന മലപ്പുറം ജില്ലാ വടം വലി ചാമ്പ്യൻഷിപ്പിൽ ഒളവട്ടൂർ എച്ച് ഐ ഒ ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൻ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. മൂന്ന് സ്വർണ്ണ മെഡലുകളും രണ്ട് വെള്ളി മെഡലുകളും ഒരു വെങ്കല മെഡലും നേടിയാണ് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേട്ടം കൈവരിച്ചത്.

ആൺ കുട്ടികളുടെ പതിമൂന്ന് വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിലും,പതിനഞ്ച് വയസിന് താഴെയുള്ളവരുടെ വിഭാഗത്തിലും,മിക്സഡ് പത്തൊമ്പത് വയസിന് താഴെയുള്ളവരുടെ വിഭാഗത്തിലും സ്കൂൾ സ്വർണ്ണ മെഡൽ നേടി.പെൺ കുട്ടികളുടെ പതിനഞ്ച് വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിലും പതിമൂന്ന് വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിലും വെള്ളി മെഡലുകൾ നേടുകയും, പെൺകുട്ടികളുടെ പതിനേഴ് വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ വെങ്കല മെഡൽ നേടുകയും ചെയ്തു.

സ്വർണ്ണ മെഡൽ നേടിയ മൂന്ന് ടീമുകളും ആലുവയിൽ വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മൽസരിക്കാൻ യോഗ്യത നേടി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article