31.8 C
Kerala
Saturday, October 5, 2024

വാഴക്കാട് പഞ്ചായത്ത് കുടുംബശ്രീ സ്‌നേഹ വീടിന്റെ രണ്ടാമത്തെ വീടിന് തറക്കല്ലിട്ടു

Must read

വാഴക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വട്ടപ്പാറ വാര്‍ഡില്‍ നിര്‍മിച്ച് നല്‍കുന്ന സ്‌നേഹ വീടിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ്‌മെമ്പറുമായ സി.വി.സക്കറിയ നിര്‍വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.ഷറഫുന്നിസ അധ്യക്ഷത വഹിച്ചു. കരിങ്ങാളിപറമ്പ് ബിന്ദു പ്രിയനാണ് സ്‌നേഹവീട് നിര്‍മിച്ച് നല്‍കുന്നത്.

ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെരീഫ ചിങ്ങകുളത്തില്‍, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.കെ.റഫീഖ് അഫ്‌സല്‍, ആയിഷമാരാത്ത്, തറമ്മല്‍ അയ്യപ്പന്‍കുട്ടി, മെമ്പര്‍മാരായ മലയില്‍അബ്ദുറഹിമാന്‍ മാസ്റ്റര്‍, സുഹറ, പി.ടി.വസന്തകുമാരി, സരോജിനി, ബ്ലോക്ക് മെമ്പര്‍ പുളിയേക്കല്‍ അബൂബക്കര്‍, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മോട്ടമ്മല്‍ മുജീബ് മാസ്റ്റര്‍, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ജൈസല്‍ എളമരം, വി.കെ.അശോകന്‍, എന്‍.എച്ച്.അലി, അല്‍ജമാല്‍നാസര്‍, ഒ.കെ.അയ്യപ്പന്‍, നൗഷാദ് വട്ടപ്പാറ, കെ.ടി.ശിഹാബ്, ഷാഫി നന്മണ്ട, ജലാല്‍നന്മണ്ട, സി.ഡി.എസ്.മെമ്പര്‍ രബിത, ആമിന, ഉഷ, പ്രീതഅശോകന്‍, സക്കീന എന്നിവര്‍ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article