31.8 C
Kerala
Saturday, October 5, 2024

ഉമ്മൻചാണ്ടിയുടെ ഒന്നാം വാർഷികം; വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി അനുസ്മരണവും, പുഷ്പാർഛനയും സംഘടിപ്പിച്ചു

Must read

വാഴക്കാട് :മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും, പുഷ്പാർഛനയും, ഉമ്മൻചാണ്ടിയുടെ സ്മരണക്കായ് ഗ്ലോബൽ OlCC വാഴക്കാടിൻ്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്ന ഭക്ഷണ സഹായവും, എടവണ്ണപ്പാറ ഫാരിസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി സക്കറിയ, അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷവഹിച്ചു.
മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ട് പി.കെ മുരളീധരൻ, ഡി.സി.സി മെമ്പർ എം. മാധവൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഒ. വിശ്വനാഥൻ, മഹിളാ കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ആലുങ്ങൽ ആമിന, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ടുമാരായ പി.രവീന്ദ്രനാഥ് സി.എ കരീം, സി.കെ.കമ്മു എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് ബഡ്സ് സ്ക്കൂളിന് നൽകുന്ന ഭക്ഷണ സഹായം ഗ്ലോബൽ OICC വാഴക്കാടിൻ്റെ ഭാരവാഹികളായ മാനുട്ടിക്കാടൻ, ഗഫൂർ (ബിച്ച), രരീഷ്, പി.കെ. ഫൈസൽ, മുനീർ നൂഞ്ഞിക്കര എന്നിവർ ചേർന്ന് സ്ക്കൂൾ PTA പ്രസിഡണ്ട് ടി. നാസർ ബാബു, സ്റ്റാഫ്അംഗങ്ങളായ നിഷിനി ടീച്ചർ, സി.ടി.ആലിക്കുട്ടി എന്നിവർക്ക് നൽകി.

മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പി.സുരേന്ദ്രൻ സ്വാഗതവും’ ഷംസു മപ്രം നന്ദിയും പറഞ്ഞു.

മണ്ഡലം ഭാരവാഹികളായ യു.കെ അസൈൻ, എം. മുഹമ്മദ് ബഷീർ, ശ്രീദാസ് വെട്ടത്തൂർ , എ.സി പത്മാവതി, സി. സുനിൽകുമാർ, കെ.ടി ശിഹാബ് പി.കെ ആലിക്കോയ, ബിനു വി.കെ, ഗ്രാമ പഞ്ചായത്ത് സ്ഥിരം അധ്യക്ഷൻ തറമ്മൽ അയ്യപ്പൻ കുട്ടി, മെമ്പർമാരായ ഷമീന സലീം, പി.ടി. വസന്തകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം ആദം ചെറുവട്ടൂർ, മണ്ഡലം കോൺഗ്രസ്സ് പ്രതിനിധികൾ, പോഷകസംഘടന അധ്യക്ഷന്മാരായ അഡ്വ: സുനൂബിയ, സുനിൽകുമാർ നൂഞ്ഞിക്കര, അബ്ദുൽ അസീസ് എടപ്പെട്ടി,ബാബു എടക്കണ്ടി, കാളൂർ അബൂബക്കർ മാസ്റ്റർ,വാർഡ് – ബൂത്ത് കോൺഗ്രസ് പ്രസിഡണ്ടുമാർ, പോഷക സംഘടന ജില്ല -ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article