27.8 C
Kerala
Saturday, October 5, 2024

ചെറുവട്ടൂർ യു പി സ്കൂളിന്റെ സ്വപ്ന പദ്ധതികൾ ഇ ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം നിർവ്വഹിച്ചു.

Must read

ചെറുവട്ടൂർ എം ഐ എ എം യു പി സ്കൂൾ മുൻ പ്രധാനാധ്യാപിക കെ കമറുന്നിസ ടീച്ചറുടെ വകയായി 3,80,000 ത്തോളം രൂപ ചെലവഴിച്ച സോളാർ പദ്ധതി, നവീകരിച്ച ഐടി ലാബ്, പ്ലേ സ്റ്റേഷൻ എന്നീ പദ്ധതികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഇ ടി മുഹമ്മദ് ബഷീർ എം പി നിർവഹിച്ചു.

വാഴക്കാട് പഞ്ചായത്തിലെ ആദ്യ പൊതു പരിപാടിയാണിതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.പി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങൾക്ക് എന്നും മുൻകൈയെടുത്ത ചരിത്രമാണ് സ്കൂളിനുള്ളതെന്നും അശ്രാന്ത പരിശ്രമം നടത്തുന്ന മാനേജ്മെന്റിനും അധ്യാപകർക്കും ഇത് സുവർണ നിമിഷം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കൂൾ മാനേജർ കെ എം എ റഹ്മാൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് സി വി സക്കറിയ, ബ്ലോക്ക് മെമ്പർ ആദം ചെറുവട്ടൂർ, പഞ്ചായത്ത് മെമ്പർമാരായ ശ്രീ ജമീല യൂസഫ്, സി കെ റഷീദ്, പി ടി എ പ്രസിഡന്റ് ഷിഹാബ് ചങ്കരത്ത്, വൈസ് പ്രസിഡന്റ് എക്സൽ ജമാൽ, എം ടി എ പ്രസിഡന്റ് ശരീഫ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ ആലി സാഹിബ്, ശ്രീ ജൈസൽ എളമരം, സഹൃദയ ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ജൗഹർ, കമറുന്നിസ ടീച്ചർ എന്നിവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ റസീന ടീച്ചർ നന്ദി പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article