ഖൽബാണ് മുസ്ലിം ലീഗ് വാട്സ്ആപ്പ് ഗ്രൂപ്പ് ഓൺലൈൻ എ.പി ഉണ്ണികൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. മുൻ എംഎൽഎ യും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ യു.സി രാമൻ ഉദ്‌ഘാടനം ചെയ്തു. ഫസൽ കണ്ണൂർ അധ്യക്ഷനായി. ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ.പി ബാബു അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് ദേശിയ ഓർഗനൈസിങ് സെക്രട്ടറി ടി.പി അഷ്‌റഫലി, നാസർ പെരുവള്ളൂർ, സാനിഫ് ആലുവ എന്നിവർ എ.പി ഉണ്ണികൃഷ്ണനെ അനുസ്മരിച്ചു. പ്രസിഡന്റ് ശമീർ പെരുമണ്ണ സ്വാഗതവും ജനറൽ സെക്രട്ടറി മുഹമ്മദ് മർസൂഖ് പി നന്ദിയും പറഞ്ഞു.
എ.പി ഉണ്ണികൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു
