അരീക്കോട്: കുഴൽപ്പണവുമായി എട്ടംഗ സംഘത്തെ അരീക്കോട് പൊലീസ് പിടികൂടി. പൊലീസിന്റെ പരിശോധനയിൽ 30,47,300 രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. അരീക്കോട് മേല്‍മുറി പുളിയക്കോട് സ്വദേശികളായ മുള്ളന്‍ ചക്കിട്ടക്കണ്ടിയില്‍ വീട്ടില്‍ യൂസഫലി (26), കൊട്ടക്കാടന്‍ വീട്ടില്‍ ഇസ്മായില്‍ (36), ഓട്ടുപാറ വീട്ടില്‍ സലാഹുദ്ധീന്‍ (21), മലയന്‍ വീട്ടില്‍ ഫാഹിദ് (23), ചാത്തനാടിയില്‍ വീട്ടില്‍ ഫൈസല്‍ ( 22), കൊട്ടക്കാടന്‍ വീട്ടില്‍ സല്‍മാനുല്‍ ഫാരിസ് (23), കണ്ണന്‍ കുളവന്‍ വീട്ടില്‍ മുഹമ്മദ് ശാക്കിര്‍ (22), കാളികാവ് അടക്കാക്കുണ്ട് സ്വദേശി തെന്നാടന്‍ വീട്ടില്‍ ജാബിര്‍ (35) എന്നിവരാണ് പൊലീസ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
അരീക്കോട് കുഴല്‍പ്പണവുമായി എട്ടംഗ സംഘം പൊലീസ് പിടിയിൽ
