എടവണ്ണപ്പാറ കോഴിക്കോട് റോഡിൽ പണിക്കരപുറയിൽയിൽ റോഡിലേക്ക് വലിയ മരം വീണതിനാൽ ഗതാഗതം തടസപ്പെട്ടിരുന്നു. ബസ്സിന്റെ മുമ്പിലേക്ക് വീണതിനാൽ ബസിൻ്റെ ചില്ല് തകർന്നു, ആർക്കും കാര്യമായ പരിക്കില്ല. പ്രദേശത്ത് പാർക്ക് ചെയ്ത കാറിനും ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉടൻതന്നെ സ്ഥലത്തെത്തിയ വാഴക്കാട് പോലീസിന്റെ നിർദ്ദേശപ്രകാരം താലൂക്ക് ദുരന്തനിവാരണ സേന ടിഡിആർഎഫ് വളണ്ടിയർമാരും നാട്ടുകാരും ചേർന്ന് മരം മുറിക്കൽ ആരംഭിച്ചു. വലിയ മരം ആയതിനാൽ ഉടൻതന്നെ മുക്കം ഫയർഫോഴ്സും സ്ഥലത്തെത്തി. മുക്കം ഫയർ ഓഫീസർ അബ്ദുൽ ഗഫൂറിന്റെയും ടിഡിആർഎഫ് ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് മരം മുറിച്ചു നീക്കിയത്. ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
പണിക്കരപുറയിൽയിൽ റോഡിലേക്ക് മരം വീണതിനാൽ തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു
