മഞ്ചേരി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബ്രൈറ്റ് ബസിലെ കണ്ടക്ടർ മുഹമ്മദ് ഷരീഫിന് ബസ്സിൽ നിന്നും സ്വർണ്ണത്തിൻറെ കൈ ചെയിൻ വീണു കിട്ടുകയും
ഉടമസ്ഥനെ ഏൽപ്പിക്കുകയും ചെയ്തു. ഇന്നലെ രാവിലെ മോങ്ങത്ത് നിന്ന് കയറി കൊണ്ടോട്ടി ഇറങ്ങുന്ന യാത്രയിൽ മോങ്ങം സ്വദേശിനിയുടെ കൈ ചെയിൻ നഷ്ടപ്പെട്ടത് ഉടനെ ഉടമ ഹൈവേസ്റ്റാർ ബസ് ഉടമ ഗഫൂറിനെ വിവരം അറിയിക്കുകയും കൊണ്ടോട്ടി ബസ് തൊഴിലാളി വാട്സ് കൂട്ടായ്മ അഡ്മിനായ ജയശങ്കർ ബാബുവിനെ അറിയിച്ചതിൽ എല്ലാ ഗ്രൂപ്പിലെക്കും മെസെജ് കൊടുക്കുകയും ബസ് കണ്ടക്ടർ വിളിച്ച് സാധനം കിട്ടിയിട്ടുണ്ടന്ന് പറഞ്ഞു ഉടമയെ അറിച്ച് ഇന്ന് രാവിലെ കൊണ്ടോട്ടി ട്രാഫിക്ക് എസ് ഐ അയ്യപ്പൻ സാറിൻ്റെ സാന്നിധ്യത്തിൽ ഉടമക്ക് ബ്രൈറ്റ് ബസ് കണ്ടക്ടർ മുഹമ്മദ് ഷരീഫ് കൈ ചെയിൻ കൈമാറി.
നഷ്ടപെട്ട കൈചെയിൻ ഉടമക്ക് തിരിച്ച് നൽകി ബസ് കണ്ടക്ടർ
