27.8 C
Kerala
Saturday, October 5, 2024

സിസ്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മഹത്തായ സേവനം; ഡോ:മുഹമ്മദ്‌ അമീൻ

Must read

സിസ്കോ ക്ലബ്ബിന്റെ 15-ആം വാർഷികത്തിന്റെ ഭാഗമായി സിസ്കോ ചീനിബസാർ ക്ലബ്ബും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, ചീനിബസാറിൽ അസാസ് പള്ളിക്ക് മുൻവശമുള്ള ആലുങ്ങൽ ബിൽഡിങ്ങിൽ സിസ്‌കോ ക്ലബ്ബ്‌ നടത്തിയ സൗജന്യ നേത്ര പരിശോധനക്യാമ്പ് പ്രദേശത്തെ നൂറോളം നേത്രരോഗികൾക്ക് ആശ്വാസകരമായി.
പ്രതികൂല കാലാവസ്ഥയിലും മുതിർന്നവരും സ്ത്രീകളും കുട്ടികളും അടക്കം കൂടുതൽ ആളുകൾ ക്യാമ്പിന് വന്നെത്തിയത് സിസ്‌കോ ക്ലബ്ബ്‌ സംഘടിപ്പിച്ച ക്യാമ്പ് മഹത്തായ ഒരു സേവനമായത് കൊണ്ടാണെന്ന് ഉദ്ഘാടനം ചെയ്ത ഓമാനൂർ മെഡിൽ ഓഫീസർ ഡോക്ടർ അമീൻ പറഞ്ഞു.

ക്യാമ്പിൽ കേരളത്തിലെ പ്രശസ്തമായ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയിലെ വിദഗ്ധ ഡോക്ടർ റഈസ് നേത്രസംബന്ധമായ എല്ലാ രോഗങ്ങളും പരിശോധിച്ചു ചികിത്സ നിശ്ചയിച്ചു.
പരിചയസമ്പന്നരായ ഓപ്റ്റോമെട്രിസ്റ്റുകളുടെ സേവനവും ക്യാമ്പിൽ ശ്രദ്ധേയമായി.
ഇന്ന് ക്യാമ്പിൽ പങ്കെടുത്ത നേത്ര രോഗികളിൽ തുടർ ചികിത്സ ആവശ്യമുള്ളവർക്ക് ഡോക്ടർ ഫീസും രജിസ്ട്രേഷൻ ഫീസും സൗജന്യമായിരിക്കും.
കണ്ണട നിർദ്ദേശിച്ചവർക്ക് മിതമായനിരക്കിൽ കണ്ണടയും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രി നൽകുന്നതായിരിക്കും.

ഉദ്ഘാടന ചടങ്ങ് ക്ലബ്ബ്‌പ്രസിഡന്റ് റിയാസ് ടി അധ്യക്ഷത വഹിച്ചു അഹല്യ ഫൗണ്ടേഷൻ പ്രധിനിധി മനോജ്‌ മണ്ണാർക്കാട്, ക്ലബ്ബ്‌ ജനറൽ സെക്രട്ടറി അമീർ മലയിടിഞ്ഞിയിൽ, ട്രഷറർ സഫീർ അലി സി എച്ച്, വൈസ് പ്രസിഡന്റ് അസീൽ ടി, സെലക്ട്‌ഡ് ക്ലബ്ബ് സെക്രട്ടറി ഷമീർ ആയംകുടി, സിസ്ക്കൊ കോർഡിനേറ്റർ മുസമ്മിൽ ടി തുടങ്ങിയവർ സംസാരിച്ചു.
മുഖ്യരക്ഷാധികാരി അബ്ബാസ് പൂവ്വാടിച്ചാൽ, ജോയിന്റ് സെക്രട്ടറി ജാസിം സി, ക്ലബ്ബ്‌ സ്ഥാപക പ്രസിഡന്റ് സബീൽ കെ, ജി സി സി പ്രധിനിധി നാഫിഹ് പൂവ്വാടി മേത്തൽ, ഭാരവാഹികളായ നവാസ് സി, ഹാഫിസ് പൂവ്വാടിയിൽ, റഷീദ് ഐക്കുന്നുമ്മൽ ശരീഫ് ഐകുന്നുമ്മൽ, സിയാദ് പി, സഹദ് കുഞ്ഞാണി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article