കൊണ്ടോട്ടി : വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പുന : ക്രമീകരിക്കുക, തുടർച്ചയായ ആറ് പ്രവൃത്തി ദിനങ്ങൾ ഒഴിവാക്കുക, വിദ്യാർത്ഥികളുടെ പഠനാനുബന്ധ പ്രവർത്തനങ്ങൾ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
കെ എസ് ടി എ കൊണ്ടോട്ടി ഉപജില്ല കമ്മറ്റി കൊണ്ടോട്ടി ടൗണിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എ വിശ്വംഭരൻ ഉദ്ഘാടനം നിർവഹിച്ചു. സബ്ജില്ലാ വൈസ് പ്രസിഡന്റ് മൈമൂന കുടുക്കിൽ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ
ടി വി ഗോപാലകൃഷ്ണൻ, വി നിഷാദ് പ്രസംഗിച്ചു. പി കെ ശശികുമാർ, മിധുൻ രാജ്, കെ ചന്ദ്രദാസൻ, എ സി വിനോദ് നേതൃത്വം നൽകി. സി എം സലീം സ്വാഗതവും ഷാജി വി പി നന്ദിയും പറഞ്ഞു.
കെ എസ് ടി എ കൊണ്ടോട്ടി ടൗണിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു
