കിഴിശ്ശേരി: ധാർമിക ബോധമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോട് കൂടി എസ് എസ് എഫ് സംസ്ഥാന കമ്മറ്റിക്ക് കീഴിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നടപ്പിൽ വരുത്തുന്ന മഴവിൽ ക്ലബ് ലോഞ്ചിങ്ങ് കീഴിശ്ശേരി ഇസ്സത്ത് ഹയർ സെക്കണ്ടറി സ്ക്കൂളിൽ സംഘടിപ്പിച്ചു. മേഖല മുശാവറ അംഗംബഷീർ സഖാഫി ഉദ്ഘാടനം നിർവഹിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി Dr മുഹമ്മദ് നിയാസ് മാസ്റ്റർ ലോഞ്ചിംഗ് നടത്തി. പ്രിൻസിപ്പൽ സഈദ് മാസ്റ്റർ, നജ്മുദ്ദീൻ ശാമിൽ ഇർഫാനി എന്നിവർ സംസാരിച്ചു. അബൂബക്കർ സഖാഫി, കമറുൽ ഇസ്ലാം മിസ്ബാഹി, ഷിജു മാസ്റ്റർ കീശ്ശേരി, അൻവർ മാസ്റ്റർ വിളയിൽ, അബ്ദുള്ള സഖാഫി, ജലാൽ സഖാഫി, ഫലാഹുദ്ദീൻ ബുഖാരി എന്നിവർ സംബന്ധിച്ചു. ജുനൈദ് ശാമിൽ ഇർഫാനി നന്ദി പറഞ്ഞു.
ഇസ്സത്ത് ഹയർസെക്കൻഡറി സ്കൂളിൽ മഴവിൽ ക്ലബ് ലോഞ്ചിംഗ് നടത്തി
