വിളയിൽ :സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ കുറാ തങ്ങളുടെ വിയോഗത്തിൽ അനുസ്മരണവും പ്രാർത്ഥനാ മജ്‌ലിസും സംഘടിപ്പിച്ചു. രക്ഷിതാക്കളും സംഘടനാ പ്രവർത്തകരും വിദ്യാർത്ഥികളും സംഗമിച്ച പരിപാടിയിൽ മേഖല മുശാവറ അംഗം കെ സി അലവി ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി.ജുനൈദ് ശാമിൽ ഇർഫാനി, മുഹിയുദ്ദീൻ ഫൈസി, ബീരാൻ മുസ്ലിയാർ, അബൂബക്കർ ഷാമിൽ ഇർഫാനി, മുഹമ്മദ് ലത്തീഫി, ഇ സി അബ്ദുല്ല മൗലവി, കുഞ്ഞാൻ ഹാജി, ബാവ ഹാജി എന്നിവർ സംബന്ധിച്ചു.
കുറാ തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ മജ്‌ലിസും നടത്തി.
