27.8 C
Kerala
Saturday, October 5, 2024

ദേശീയ അവകാശ ദിനത്തിൻ്റ ഭാഗമായി സിഐടിയു കൊണ്ടോട്ടി ഏരിയാ കമ്മറ്റി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

Must read

കൊണ്ടോട്ടി : തൊഴിലാളി ദ്രോഹ സമീപനം തുടരുന്ന കേന്ദ്രസർക്കാർ, ലേബർ കോഡുകൾ പിൻവലിക്കുക, സ്വകാര്യവൽക്കരണവും ആസ്തി വില്പനയും അവസാനിപ്പിക്കുക, മിനിമം വേതനം 26000 രൂപയാക്കുക, അംഗനവാടി, ആശ, സ്കൂൾ പാചകം, പാലിയേറ്റീവ്, എന്നീ രംഗത്ത് പണിയെടുക്കുന്ന സ്കീം വർകേഴ്സിനെ തൊഴിലാളികളായി അംഗീകരിച്ച് ഇപിഎഫ്. ഇഎസ്ഐ. പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുക തുsങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് രാജ്യവ്യാപകമായി സിഐടിയു നടത്തുന്ന സമരത്തിൻ്റ ഭാഗമായിരുന്നു കൊണ്ടോട്ടി പോസ്റ്റ് ഓഫീസിലേക്ക് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. ധർണാ സമരം സിഐടിയു സംസ്ഥാന കമ്മറ്റി അംഗം വിപി സോമസുന്ദരൻ ഉദ്ഘാടനം ചെയിതു.

സിഐടിയു ജില്ലാ വൈസ് പ്രസിഡൻറ് വിപി മുഹമ്മദ് കുട്ടി അധ്യക്ഷനായി. സിപിഐ(എം) ഏരിയാ സെക്രട്ടറി പികെ മോഹൻദാസ്. കെഎസ്ഇബി വർകേഴ്സ് അസോസിയേഷൻ സംസ്ഥാന ജോ:സെക്രട്ടറി പി ഗീത, നിർമാണ തൊഴിലാളിയൂനിയൻ സംസ്ഥാന കൗൺസിൽ അംഗം എപി ദാമോദരൻ എന്നിവർ സംസാരിച്ചു. സിഐടിയു ഏരിയാ ട്രഷറർ കെ ബാലകൃഷ്ണൻ സ്വാഗതവും സിഐടിയു ജില്ലാകമ്മറ്റി അംഗം പിവി റസീന നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article