30.8 C
Kerala
Saturday, October 5, 2024

മോഡൽ ക്ലാസ് റൂം പദ്ധതിക്ക് തുടക്കം

Must read

കൊണ്ടോട്ടി: ഇ. എം. ഇ എ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ ക്ലാസ് റൂം പഠനത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി സാധ്യo പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന മോഡൽ ക്ലാസ് റൂം പദ്ധതിക്ക് തുടക്കം.ആദ്യത്തെ മോഡൽ ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ പി.ടി. ഇസ്മായിൽ മാസ്റ്റർ നിർവ്വഹിച്ചു. പദ്ധതി കോർഡിനേറ്റർ കെ.എം.ഇസ്മായിൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഓരോ ക്ലാസ് മുറിയും സ്വയം പര്യാപ്തമായ മാതൃക ഹൈടെക് ക്ലാസ് റൂമുകളാക്കി മാറ്റുക വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം കൂടുതൽ മെച്ചപ്പെടുത്തുക, കുട്ടികളിൽ
ഉത്തര വാദിത്ത ബോധം ഉണ്ടാക്കിയെടുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

പഠനത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് , ഹാപ്പിനസ് കോര്‍ണര്‍, ക്ലാസ് ലൈബ്രറി, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടവയുടെ ഡെമോൺസ്ട്രേഷനിലൂടെയുള്ള പഠനം,പ്രശസ്തരുടെ വാക്കുകൾ ,വിവിധ പഠന സഹായികൾ , ഗ്രീൻ പ്രോട്ടോക്കോൾ, ഡിജിറ്റൽ മാഗസിൽ, കരിക്കുലം നിഷ്കര്‍ഷിക്കുന്ന പഠനനേട്ടങ്ങള്‍ ഉറപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ ഓരോ വിഷയത്തിലേയും അധ്യായങ്ങള്‍ ഉൾപ്പെടുത്തിയ ഡിജിറ്റല്‍ ക്ലാസുകൾ ,ക്ലാസ് റൂമുകൾ പോലെ കുട്ടികളേയും ഹൈടെക് രീതിയിലേക്ക് മാറ്റുക, വിദ്യാർത്ഥി സൗഹൃദ ക്ലാസുകൾ
ഉൾപ്പെടെ കുട്ടികളെ ആകർഷിക്കുന്ന വിധത്തിലാണ് മോഡൽ ക്ലാസ് റൂം സജ്ജീകരിച്ചിരിക്കുന്നത്.

പുതിയ മോഡൽ ക്ലാസ്സ് മുറികൾ വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ പ്രയോജനകരമാകുമെന്ന് സ്‌കൂൾ ഹെഡ്മാസ്റ്റർ പി. ടി. ഇസ്മായിൽ മാസ്റ്റർ പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി കെ.എസ്.രോഹിണി , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എം.എ.ഖാദർ , ഇ. ജാഫർ സാദിഖ്,എം.കെ.എം.റിക്കാസ്,റിസ്‌വാന.പി.കെ, പി.കെ.ഷാഹിന, മുർശിദ.പി.കെ,സ്കൂൾ സ്‌പെഷ്യൽ എജുക്കേറ്റർ റാഷിദ് പയേരി, നസ്രിയ, തുടങ്ങിയവർ സംബന്ധിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article