കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, വാഴക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും കർഷക സഭകളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സക്കറിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശരീഫ ചിങ്ങം കുളത്തിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. റഫീക്ക് അഫ്സൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ മാരാത്ത്, മെമ്പർമാരായ കെ.പി. മൂസക്കുട്ടി, അഡ്വ. എം.കെ. നൗഷാദ്, സി. പി. അബ്ദുൽ ബഷീർ മാസ്റ്റർ, ഷമീന സലീം, കൃഷി ഓഫീസർ റൈഹാനത്ത്, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ പി. എ. സത്താർ, സി. എം. ത്രേസ്യാമ്മ, പി. ഷുഹൈബ, കർഷക പ്രതിനിധികളായ കെ. അലി, എം.അമീർ അലി, വി. കെ. അശോകൻ, സുബ്രഹ്മണ്യൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വാഴക്കാട് ഗ്രാമ പഞ്ചായത്ത് ഞാറ്റുവേല ചന്തക്ക് തുടക്കം
