30.8 C
Kerala
Saturday, October 5, 2024

മലയാളം ക്ലബ്ബ് ഉദ്ഘാടനവും ബഷീർ ദിനാചരണവും സംഘടിപ്പിച്ചു

Must read

പുളിക്കൽ: മദീനത്തുൽ ഉലൂം അറബിക് കോളേജ് മലയാളം ക്ലബ് ഉദ്ഘാടനവും ബഷീർ ദിനാചരണവും നടത്തി. മലയാളം ക്ലബ്, ലിറ്റററി ക്ലബ്, റീഡേഴ്സ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ പൊഫ്ര. കെ. പി. അബ്ദു റഷീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാദമി ഓഫ് എക്സലൻസ് ഡയറക്ടർ ഡോ സാബിർ നവാസ് സി. എം. മുഖ്യാതിഥിയായി. യുവ കവിയും ഉള്ളൂർ അവാർഡ് ജേതാവുമായ അൻസിഫ് ഏലംകുളം മലയാളം ക്ലബിൻ്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെഉദ്ഘാടന കർമം നിർവ്വഹിച്ചു. മാറിയ കാലത്തും വായനയുടെ പ്രാധാന്യവും ബഷീറിയൻ സാഹിത്യത്തിൻ്റെ തനിമയും ചർച്ച ചെയ്ത വേദി വിദ്യാർഥികൾക്ക് നവ്യാനുഭവമായിരുന്നു. ഡോ. മുഹമ്മദ് ബഷീർ സി.കെ, ഡോ. മുഹ്തസിം ബില്ല, റഹീബ് ടി, സഈദ പിലാതോട്ടത്തിൽ, ഹഫ്സത്ത് യു. ഇബ്രാഹിം പി.കെ. ഡോ. സമീർ മോൻ, അഫ്സൽ എം.ടി, സാബിത്ത് എന്നിവർ സംബന്ധിച്ചു. ബഷീർ ദിനത്തോടനുബന്ധിച്ച് റീഡേഴ്സ് ഫോറവും ലിറ്റററി ക്ലബും ലൈബ്രറിയിൽ അണിയിച്ചൊരുക്കിയ പുസ്തക പ്രദർശനം രാവിലെ 10 ന് പ്രിൻസിപ്പൽ പ്രൊഫ. അബ്ദുറഷീദ് കെ.പി. ഉദ്ഘാടനം ചെയ്തു. ബഷീർ കൃതികളുടെയും മലയാള സാഹിത്യത്തിലെ മറ്റു പ്രശസതരായ സാഹിത്യകാരുടെയും തിരഞ്ഞെടുക്കപ്പെട്ട വൈവിധ്യമാർന്ന രചനകളുടെയും ബുക്ക് എക്സ്പോ ഒരാഴ്ച നീണ്ടു നിൽക്കും.

ബഷീർ ക്വിസ് ഇന്ന് (ചൊവ്വ) കോളേജ് പി.ടി.എ സെമിനാർ ഹാളിൽ രാവിലെ 11 ന് നടക്കും.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article