എടവണ്ണപ്പാറ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംകളെ കൊന്ന് തള്ളുന്ന ഹിന്ദുത്വ ആള്‍ക്കൂട്ട വംശീയതക്കെതിരെ സോളിഡാരിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സോളിഡാരിറ്റി-എസ്.ഐ.ഒ വാഴക്കാട് ഏരിയ സംയുക്തമായാണ് എടവണ്ണപ്പാറയില്‍ വെച്ച് ‘പ്രക്ഷോഭത്തെരുവ്’ സംഘടിപ്പിച്ചത്. പരിപാടിക്ക് സോളിഡാരിറ്റി വാഴക്കാട് ഏരിയ പ്രസിഡന്റ് അമാന്‍ മുണ്ടുമുഴി, സെക്രട്ടറി സഹീര്‍ അഹ്‌മദ്, എസ്.ഐ.ഒ സെക്രട്ടറി റബീഹ്,അമല്‍ അര്‍ഷക് എന്നിവര്‍ നേതൃത്വം നല്‍കി.
ഹിന്ദുത്വ ആള്‍ക്കൂട്ട വംശീയതക്കെതിരെ സോളിഡാരിറ്റി ‘പ്രക്ഷോഭത്തെരുവ്’ സംഘടിപ്പിച്ചു
