30.8 C
Kerala
Saturday, October 5, 2024

വാഴക്കാട് സ്റ്റേഷൻ യൂണിറ്റ് ട്രോമാകെയർ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

Must read

വാഴക്കാട്: മലപ്പുറം ജില്ലാ ട്രോമാകെയർ വാഴക്കാട് സ്റ്റേഷൻ യൂണിറ്റിന് വേണ്ടി വാഴക്കാട് ഗ്രാമപഞ്ചായത്ത് സൗജന്യമായി നൽകിയ ജീവൻ രക്ഷാ പരിശീലന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. വി. സക്കറിയ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ അയ്യപ്പൻ കുട്ടിയുടെ അദ്യക്ഷതയിൽ ട്രോമാകെയർ ജില്ലാജനറൽ സെക്രട്ടറി കെ.പി പ്രദീഷ് മുഖ്യപ്രഭാഷണം നടത്തി.

ജവാദ് എടവണ്ണപ്പാറയുടെ നാമധേയത്തിൽ ഉപ്പTK മുഹമ്മദ് കുട്ടി സ്പൈനൽബോഡ് യൂണിറ്റ് കമ്മറ്റിക്ക് സമർപ്പിച്ചു. ജീവകാരുണ്യ പ്രവർത്തകൻ അൽജമാൽ നാസറിനെ ആദരിച്ചു

കൊണ്ടോട്ടി ബ്ലോക്ക് മെമ്പർ അബൂബക്കർ വാർഡ് മെമ്പർമാരായ ശെരീഫ ചിങ്ങംകുളം, റഫീഖ് അഫ്സൽ ആയിഷ മാരാത്ത്, സരോജിനി, മൂസക്കുട്ടി, ബഷീർമാസ്റ്റർ, സുബേദാർ മേജർ
ബീരാൻകുട്ടി സാബ്, അഷ്റഫ് കോറോത്ത്, ഭാസ്കരൻ മാസ്റ്റർ, വാഴക്കാട് പോലീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ പ്രഭ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് നൗഷാദ് പട്ടപ്പാറ, ശിഹാബ് കോഡിനേറ്റർ ടി ഡി ആർ എഫ്, ഷംസീർ എടവണ്ണപ്പാറ, ട്രോമാകെയർ സ്റ്റേഷന്‍ യൂണിറ്റ് ലീഡർ സനൂപ് എന്നിവർ ആശംസാപ്രസംഗം നടത്തി.
രാവിലെ നടന്ന ഉദ്ഘാടന വിളംബര ജാഥയിൽ ജനപ്രതിനിധികളും പൗരപ്രമുഖരും ട്രോമാകെയർവളണ്ടിയർരും പങ്കെടുത്തു. പ്രോഗ്രാം കൺവീനർ ഹമീദ് ഓമാനൂർ സ്വാഗതവും ട്രഷറർ സുരേഷ് എം.സി നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article