31.8 C
Kerala
Saturday, October 5, 2024

പുളിക്കലില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ സ്വകാര്യ ബസിന് മുന്നില്‍ വടിവാള്‍ വീശി

Must read

പുളിക്കൽ : കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വെള്ളിയാഴ്ചയാണ്സംഭവം നടന്നത്. കോഴിക്കോടുനിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്നു ബസ്. പുളിക്കലില്‍ വെച്ച്‌ ഓട്ടോ ബസിന്‍റെ മുന്നില്‍ കയറി യാത്ര തടസ്സപ്പെടുത്തുന്ന രീതിയില്‍ ഓടിക്കുകയായിരുന്നുവെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. ബസ് ഹോണടിച്ചപ്പോള്‍ ഓട്ടോ ഡ്രൈവർ വടിവാളെടുത്ത് പുറത്തേക്ക് വീശി കാണിക്കുകയായിരുന്നു.

എയർപോർട്ട് ജങ്ഷൻ വരെ ഈ രീതിയില്‍ വടിവാള്‍ വീശി യാത്ര തുടർന്നു. ശേഷം, ഓട്ടോ എയർപോർട്ട് റോഡിലേക്ക് കയറിപ്പോയി. ബസ് ജീവനക്കാര്‍ കൊണ്ടോട്ടി പോലീസിന്റെ എയ്ഡ് പോസ്റ്റിലെത്തി വിവരം പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരഭിച്ചിട്ടുണ്ട്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article