31.8 C
Kerala
Saturday, October 5, 2024

‘ച്ചിരിപ്പിടി ഓർമകൾ’ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

Must read

എടവണ്ണപ്പാറ: എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ല സാഹിത്യോത്സവിന്റെ ഭാഗമായി സാഹിത്യ കോലായയിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.

ച്ചിരിപ്പിടി ഓർമകൾ എന്ന പേരിൽ നടന്ന സംഗമത്തിൽ എഴുത്തിലെ ജീവനും സാഹിത്യവും, കഥാപാത്രങ്ങളിലെ വൈവിധ്യം, കഥാപരിസരം, എഴുത്തുശൈലി, തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു. ഇന്നും കൂടുതൽ ഇഷ്ടത്തോടെ വായിക്കപ്പെടുകയും സാഹിത്യോത്സവ് ഉൾപ്പെടെയുള്ള സർഗാത്മക വ്യവഹാരങ്ങളിൽ സ്മരിക്കപ്പെടുകയും ചെയ്യുന്നു എന്നത് ബഷീറിലെ കാലാതീതനായ എഴുത്തുകാരനെയാണ് കാണിക്കുന്നത് എന്നും സംഗമം അഭിപ്രായപ്പെട്ടു. ഓഗസ്റ്റ് 1-4 തീയതികളിൽ എടവണ്ണപ്പാറയിലാണ് ജില്ലാ സാഹിത്യോത്സവിന് വേദിയൊരുങ്ങുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തി മുന്നൂറ് പ്രതിഭകൾ പങ്കെടുക്കും. മുഹ്‌യിദ്ദീൻ സഖാഫി ചീക്കോട് ഉദ്ഘാടനം ചെയ്തു. പികെ ഇബ്രാഹിം മുണ്ടക്കൽ, സി.അമീർഅലി സഖാഫി, വൈപി നിസാർ, സി.ബഷീർ മാസ്റ്റർ, റാഷിദ് സഖാഫി എടവണ്ണപ്പാറ, ആസിഫ് അഷ്റഫി തുടങ്ങിയവർ സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article