31.8 C
Kerala
Saturday, October 5, 2024

ചീക്കോട് ജി.എം.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ “ഇമ്മിണി ബല്യ സുൽത്താൻ” ബഷീർ ദിനാചരണം നടത്തി

Must read

കൊണ്ടോട്ടി : ചീക്കോട് ജി. എം.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഇമ്മിണി ബല്യ സുൽത്താൻ എന്ന നാമത്തിൽ ബഷീർ ദിനം വിപുലമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ പ്രേമ-പി
ഉദ്ഘാടനം ചെയ്തു.നൗഷാദ് സി.പി.
അധ്യക്ഷത വഹിച്ചു.

ബഷീര്‍ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരമായിരുന്നു ശ്രദ്ധേയം.
പാത്തുമയുടെ ആട് എന്ന കൃതിയ അടിസ്ഥാനമാക്കി കുട്ടികള്‍ ഒരുക്കിയ രംഗാവിഷ്‌കാരം കൈയടി നേടി.
അഞ്ചാം തരത്തിലും,ആറാം തരത്തിലും ഉള്ള കുട്ടികൾ കഥാപാത്രങ്ങളായി രംഗത്തെത്തി
ചീക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സഈദ്
ആമുഖപ്രഭാഷണം നടത്തി. കാരിക്കേച്ചർ മത്സരം, ബഷീർ ക്വിസ്,ബഷീർ മരം, കവിതാപാരായണം ,ബഷീർ പുസ്തക പരിചയം, പുസ്തക ചർച്ച, കാവ്യാലാപനം എന്നിവ നടത്തി എന്നീ മത്സരപരിപാടികൾ സംഘടിപ്പിച്ചു,
ബഷീര്‍ അനുസ്മരണവും കുട്ടികളുടെ സുല്‍ത്താന്‍ ഡോക്യുമെന്ററി പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി നടന്നു.
വാർഡ് മെമ്പർ അബ്ദുൽ കരീം,
യഹിയ ബിനു ഷറഫ്‌,
ഹമീദ് മുള്ളു മടക്കൽ, അയമു കളരിക്കൽ നൗഷാദ് മാസ്റ്റർ ഒളവട്ടൂർ ഡി.എൽ.ഡ്
അദ്ധ്യാപക വിദ്യർത്ഥികളായ സബ്ഹ .കെ.പി ,നൂർജഹൻ കെ.പി,റിസാന .കെ.പി,ജുസൈല.കെ.പി
എന്നിവർ നേതൃത്വം നൽകി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article