31.8 C
Kerala
Saturday, October 5, 2024

കക്കാട്ടിരി തകർച്ചാ ഭീഷണി നേരിടുന്ന കുടുംബത്തെ സഹായിക്കാൻ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു.

Must read

വാഴക്കാട് : കാലവർഷക്കെടുതിയിൽ തകർച്ചാ ഭീഷണി നേരിടുന്ന കക്കാട്ടിരി അൻവർ ഷരീഫ് , കക്കാട്ടിരി റസാഖ്, എന്നിവരുടെ വീടുകൾക്ക് സുരക്ഷാ ഭിത്തി കെട്ടി കുടുംബത്തെ രക്ഷിക്കാൻ കണ്ണത്തുംപാറ മഹല്ലിൻ്റെയും വാർഡ് മെമ്പറുടെയും സാമൂഹ്യ പ്രവർത്തകൻ അൽ ജമാൽ നാസറിൻ്റെയും നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

മുഖ്യ രക്ഷാധികാരി : മഹല്ല് ഖത്തീബ് അബ്ദുൽ റഹ്മാൻ ദാരിമി മുണ്ടേരി

ചെയർമാൻ : മുസ്കുട്ടി ( വാർഡ് മെമ്പർ )
വൈസ് ചെയർമാൻമാരായി മലയിൽ അബ്ദുൽ റഹ്മാൻ മാസ്റ്റർ ( മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ), സാദിക്കലി മാസ്റ്റർ,
കൺവീനറായി എക്സൽ ജമാൽ, ജോയിൻ്റ് കൺവീനർമാരായി ഉമറലി ഷിഹാബ്, അബ്ദുൽ മുനീർ മുണ്ടുമുഴി ട്രഷററായി അൽ ജമാൽ നാസറിനെയും തിരഞ്ഞെടുത്തു.
വാഴക്കാട് ഓർബിറ്റ് അക്കാദമിയിൽ ചേർന്ന യോഗത്തിൽ അബദുൽ റഹ്മാൻ ദാരിമി മുണ്ടേരി, മൂസകുട്ടി മെമ്പർ, അബൂബക്കർ വാഴക്കാട്, ഇ.പി മുജീബ് , ബി.പി എ റഷീദ്, അൽജമാൽ നാസർ, ജമാൽ എക്സൽ, അബ്ദുൽ മുനീർ, റസാക്ക് കക്കാട്ടിരി, ഉമറലി ഷിഹാബ്, മലയിൽ അബ്ദുൽ റഹ്മാൻ മാസ്റ്റർ, അൻവർ ഷരീഫ് എന്നിവർ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article