31.8 C
Kerala
Saturday, October 5, 2024

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ഫ്‍ളൈറ്റ് സോണിൽ ബലൂണുകളും ലേസർ ബീം ലൈറ്റുകളും നിരോധിച്ചു

Must read

കൊണ്ടോട്ടി : മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ഫ്‍ളൈറ്റ് സോണിൽ ബലൂണുകളും ലേസർ ബീം ലൈറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ചു. പാരാ ഗ്ലൈഡറുകൾ, ഹൈ റൈസർ ക്രാക്കറുകൾ, പ്രകാശം പരത്തുന്ന വസ്തുക്കൾ, പട്ടം പറത്തൽ എന്നിവയ്ക്കും നിരോധനമുണ്ട്.

വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ തകരാറിലാക്കി അപകടങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഈ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സിആർ.പി.സി സെക്ഷൻ 144 പ്രകാരമാണ് ഇത് നടപ്പിലാക്കിയത്.

ഏതെങ്കിലും വിമാനത്തിന്റെ ലാൻഡിങ്, ടേക്ക് ഓഫ്, ഫ്ലൈയിങ് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന ഉദ്ദേശ്യത്തോടെ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

വിമാനത്താവള ഡയറക്ടറും ജില്ലാ പോലീസ് മേധാവിയും ജില്ലാ കളക്ടർക്കു നൽകിയ റിപ്പോർട്ടിൽ, ഈ വസ്തുക്കളുടെ ഉപയോഗം റൺവേ പരിസരത്തും വിമാനത്താവള പരിസരത്തും അപകടങ്ങൾ ഉണ്ടാക്കാനും വിമാനങ്ങളുടെ ടേക്ക് ഓഫ്, ലാൻഡിങ് പ്രവർത്തനങ്ങൾക്ക് ഭീഷണിയാകാനും നാവിഗേഷൻ സംവിധാനത്തെ ദോഷകരമായി ബാധിക്കാനുമുള്ള സാധ്യതകളെപ്പറ്റി വ്യക്തമായി സൂചിപ്പിച്ചിരുന്നു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article