31.8 C
Kerala
Saturday, October 5, 2024

വാഴക്കാട് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്പെഷ്യൽ സ്കൂൾ 2024-25 വർഷത്തെ പിടിഎ കമ്മിറ്റി രൂപീകരിച്ചു

Must read

വാഴക്കാട് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്പെഷ്യൽ സ്കൂൾ പി.ടി.എ യോഗം വാഴക്കാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ ആയിഷ മാരാത്ത് ഉദ്ഘാടനം ചെയ്തു. ബഡ്സ് സ്കൂളിന് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറുന്നതിന്റെ ഉദ്ഘാടനം ഈ മാസം അവസാനത്തോടെ നടക്കുമെന്ന് ക്ഷേമകാര്യ ചെയർപേഴ്സൺ ആയിഷ മാരാത്ത് പറഞ്ഞു. ഫിസിയോതെറാപ്പി സൗകര്യം, രക്ഷിതാക്കൾക്കുള്ള തൊഴിൽ പരിശീലന കേന്ദ്രം തുടങ്ങിയവ പുതിയ കെട്ടിടത്തിൽ ഉണ്ടാകും. പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ വർഷങ്ങൾക്കുമുമ്പേ കഴിഞ്ഞെങ്കിലും ബഡ്സ് സ്കൂൾ ഏറെ പ്രയാസകരമായ സാഹചര്യത്തിൽ ഇപ്പോഴും പഴയ കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.

യോഗത്തില്‍ ബഡ്സ് സ്പെഷ്യൽ സ്കൂളിന്‍റെ 2024-25 വർഷത്തെ പിടിഎ കമ്മിറ്റി രൂപീകരിച്ചു. ടി നാസർബാബു പ്രസിഡണ്ടായും ആലികുട്ടി ഊർക്കടവ് വൈസ് പ്രസിഡണ്ടായും നിഷീദ ടീച്ചർ സെക്രട്ടറിയായുമാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. ശ്രീലത, സൈലേഷ്, വനജ കുമാരി, വാസുദേവൻ, ലൈല, ബിന്ദു, റുക്കിയ, ആലിക്കുട്ടി സി.ടി എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article