എളമരം : എളമരം ഗവൺമെന്റ് എൽ പി സ്കൂളിൽ ഭൗതികസാഹചര്യങ്ങൾ മെച്ചപെടുത്തുന്നതിനായി ചുറ്റുമതിലും വാഹനവും അനുവദിക്കണെന്ന് അറിയിച്ച് പി ടിഎ പ്രസിഡന്റ് മുസമ്മിൽ. ടി യുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി : ബിന്ദുവിന് നിവേദനം നൽകി. വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരീഫ ചിങ്ങംകുളത്തിൽ ബ്ലോക്ക് മെമ്പർമാരായ പി. അബൂബക്കർ, ആദം ചെറുവട്ടൂർ, ഗോപാലൻ കുഴിമുള്ളി, എം പി ടി എ പ്രസിഡണ്ട് നിഹ്മത് കൂരിത്തൊടിക തുടങ്ങിയവർ സന്നിഹിതരായിരുന്നു.
എളമരം ഗവൺമെന്റ് എൽ പി സ്കൂളിൽ ഭൗതികസാഹചര്യങ്ങൾ മെച്ചപെടുത്തുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി
