പുളിക്കൽ : യു.പി വിഭാഗം ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ പദാവലി പദങ്ങളെക്കുറിച്ചുള്ള അറിവ് പ്രയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്ന രസകരവും ആകർഷകവുമായ പദ പഠന പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള WORD HUNT മത്സരം ആരംഭിച്ചു . ഈ അക്കാദമിക വർഷം എല്ലാ ചൊവ്വാഴ്ച്ചകളിലും WORD HUNT മത്സരം നടക്കും. മത്സരത്തിലെ ആദ്യ വിജയിയെ ഡെപ്യൂട്ടി എച്ച് എം രാജേഷ് കുമാർ നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുത്തു. 6B ക്ലാസിൽ പഠിക്കുന്ന ഗിന കെ.പിയാണ് ആദ്യ വിജയി. യു.പി വിഭാഗം ഇംഗ്ലീഷ് ക്ലബ്ബ് ക്ലുമിനാറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ അഫീഫ , അധ്യാപകരായ അനസ് കെ.പി , ജുനൈദ് എം.വി , സുനിത കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സീനിയർ അധ്യാപകൻ അബ്ദുൽ റഷീദ് വിജയിക്കുള്ള സമ്മാനം നൽകി.
വേർഡ് ഹണ്ട് മത്സരത്തിന് തുടക്കം കുറിച്ച് പുളിക്കൽ എ എം എം ഹൈസ്ക്കൂൾ
