25.8 C
Kerala
Saturday, July 6, 2024

SLBS ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും MBBS പഠനം പൂർത്തീകരിച്ച ഡോക്ടർ മുഹമ്മദ് ഫായിസിനെ നൂഞ്ഞിക്കര CPIM & DYFI ആദരിച്ചു

Must read

നൂഞ്ഞിക്കര : SLBS ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും MBBS പഠനം പൂർത്തിയാക്കിയ Dr ഡോക്ടർ മുഹമ്മദ് ഫായിസിനെ നൂഞ്ഞിക്കര CPIM & DYFI ആദരിച്ചു.നാട്ടിലേക്ക് മടങ്ങി വരവേ ട്രെയിനിൽ ഹൃദയ സ്തംഭനം സംഭവിച്ച ബീഹാർ സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളിക്ക് CPR അടക്കമുള്ള പ്രഥമ ശുശ്രൂഷകൾ നൽകി ആശുപത്രിയിൽ എത്തിക്കുന്നത് വരെ ജീവൻ നിലനിർത്താൻ ശ്രമിച്ച് നാടിൻറെ മാതൃക ആയിരുന്നു ഡോക്ടർ മുഹമ്മദ് ഫായിസ് .

വീട്ടിൽ വെച്ച് നടത്തിയ അനുമോദന ചടങ്ങിൽ CPIM വാഴക്കാട് ലോക്കൽ സെക്രട്ടറി സുരേഷ് കുമാർ അനന്തായൂർ ,DYFI വാഴക്കാട് മേഖല സെക്രട്ടറി ഷജീബ് അനന്തായൂർ , CPIM നൂഞ്ഞിക്കര ബ്രാഞ്ച് സെക്രട്ടറി രാജൻ എന്നിവർ പങ്കെടുത്തു.

നാടിന്റെ ഉന്നതിക്ക് ഇത് പോലെയുള്ള യുവ തലമുറയുടെ കടന്നുവരവ്‌ ആണാവശ്യം എന്ന് ഷജീബ് കൂട്ടിച്ചേർത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article