25.8 C
Kerala
Saturday, July 6, 2024

ജനദ്രോഹ ഭരണത്തിനെതിരെ സി പി ഐ എം കൊണ്ടോട്ടി നഗരസഭ ഉപരോധിച്ചു.

Must read

കൊണ്ടോട്ടി നഗരസഭയെ തകർക്കുന്ന UDF ജന ദ്രോഹ ഭരണത്തിനെതിരെ CPIM കൊണ്ടോട്ടി മുൻസിപ്പൽ കമ്മിറ്റി കൊണ്ടോട്ടി നഗരസഭ രാവിലെ 7 മണി മുതൽ ഉപരോധിച്ചു.
കേരളാ സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ UDF ഭരിക്കുന്ന നഗരസഭയിൽ നടപ്പിലാക്കില്ല എന്ന നിലപാടാണ് ഭരണ സമിതി എടുക്കുന്നത്.
ചീക്കോട് കുടിവെള്ള പദ്ധതിവിഭാവനം ചെയ്തപ്പോൾ ഗ്രാമപഞ്ചായത്തിൽ ആയിരുന്നു നടപ്പിലാക്കിയിരുന്നത്. നെടിയിരുപ്പ് ഗ്രാമ പഞ്ചായത്തും കൊണ്ടോട്ടി ഗ്രാമ പഞ്ചായത്തും കൂട്ടി യോജിപ്പിച്ച് കൊണ്ടോട്ടി നഗരസഭ വന്നപ്പോൾ ചീക്കോട് പദ്ധതിയിൽ നിന്ന് നഗരസഭയായത് കൊണ്ട് ഒഴിവായി. എന്നാൽ കേരളം ഭരിക്കുന്ന ഇടത് പക്ഷ സർക്കാർ 2018 ൽ കിഫ്ബിയിൽ നിന്ന് 108 കോടി രൂപ അനുവദിച്ച് ചീക്കോട് കുടിവെള്ള പദ്ധതി നഗരസഭയിൽ കൊണ്ടുവന്നു.
നഗരസഭയിൽ 10 സോണുകൾ ആക്കി വിഭാവനം ചെയ്ത പദ്ധതി 6 വർഷമായിട്ടും UDF ഭരണസമിതി പൂർത്തി കരിക്കുന്നില്ല.

താലൂക്ക് ആശുപത്രി വികസനം.
ഇടതുപക്ഷ സർക്കാർ കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്ക് 44 കോടി രൂപ അനുവദിച്ചിട്ടും ഫണ്ട് ഉപയോഗിക്കാതെ നഗരസഭ. നെയിം ബോർഡ് താലൂക്ക് ആശുപത്രി ചികിത്സ സൗകര്യം PHC യിൽ ഉള്ളത് പോലെ. താലൂക്ക് ആശുപത്രിയാക്കി 10 വർഷം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യം നഗരസഭ ഒരുക്കുന്നില്ല. കേഷ്വാലിറ്റിസേവനമില്ല. സർജറി വിഭാഗമില്ല. ഗൈനക്കോളജി വിഭാഗമില്ല. ENT വിഭാഗമില്ല. ശിശുരോഗ വിഭാഗമില്ല.
ആശുപത്രി വികസനത്തിന് വേണ്ട നിലവിലെ റോഡ് 8 മീറ്റർ വീതിയാക്കി ഉയർത്തുന്നില്ല. നിലവിൽ പ്രവർത്തിച്ച് വരുന്ന ഡായലിസ് സെന്റർ അടച്ചിട്ട് വർഷങ്ങൾ ആയി .ഡായലിസ്സെന്റർ തുറന്ന് പ്രവർത്തിക്കാൻ ഒരു ഇടപെടൽ പോലും ഇല്ല

.ഉദ്ദ്യേഗസ്ഥ ഭരണസമിതി തമ്മിൽ തർക്കത്തിൽതൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം നൽകിയിട്ട് വർഷങ്ങൾ ആയി .
.ഉദ്ദ്യേഗസ്ഥ ഭരണസമിതി തമ്മിൽ തർക്കത്തിൽ ഒരു മാസത്തെ വിധവാ പെൻഷൻ UDF ഭരണ സമിതി നഷ്ടപ്പെടുത്തി.
വന്യമൃഗ ശല്യം
കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവെയ്ക്കാൻ സർക്കാർ ഉത്തരവ് ഉണ്ട് . അതിന് തയ്യാറായി ആളുകൾ വന്നിട്ടും. UDFഭരിക്കുന്ന നഗരസഭ പന്നിയെ വെടി വെയ്ക്കാൻ അനുമതി നൽകുന്നില്ല.
മഴ തുടങ്ങിയാലുള്ള കൊണ്ടോട്ടി ടൗണിലെ വെള്ളപ്പൊക്ക ഭീക്ഷണിക്ക് ഇതുവരെ ശ്വാസത പരിഹാരം കാണൻ UDF ഭരണ സമിതിക്ക് കഴിയുന്നില്ല.

വീട് ഭവന നിർമ്മാണത്തിന് . വിമാനത്താവള പേര് പറഞ്ഞ് NOC നിർബദ്ധമാക്കി അഴിമതി നടത്തുകയാണ് നഗരസഭ
വിമാനത്താവളം സ്ഥിതി ചെയ്യുന്ന പള്ളിക്കൽ പഞ്ചായത്തിൽ N O C നിർബദ്ധമില്ല.
UDF ഭരണ സമതി.

പ്രതിപക്ഷ വാർഡുകളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം’

ഗ്രാമിണ റോഡുകളുടെ ശോചനിയവസ്ഥ പരിഹരിക്കണം.

മത്സ്യ മാർക്കറ്റ് നിലവിലെ സ്ഥലത്ത് നിലനിർത്തുക.മിനി സിവിൽസ്റ്റേഷന് പുതിയ സ്ഥലം കണ്ടെത്തുക.

മുച്ചിക്കുണ്ട്. NH. കോട്ടാശ്ശേരി പ്രദേശത്ത് കുടിവെള്ളത്തിന് ശാശ്വാതപരിഹാരം കാണുക.
MCF ൽ അഴിമതി.വലിയ തോട് നവീകരത്തിൽ അഴിമതി . ബസ് സ്റ്റാൻഡ് വികസനത്തിൽ അഴിമതി. സ്ട്രീറ്റ് ലൈറ്റിൽ അഴിമതി തുടങ്ങിയ മുദ്രാവാക്യങ്ങൾഉയർത്തിയാണ് ഉപരോധം സംഘടിപ്പിച്ചത്,
CPIM കൊണ്ടോട്ടി ഏരിയ സെക്രട്ടറി Pk മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എം. ശ്രീജിത്ത് സ്വാഗതം പറഞ്ഞു. എം.ഹബീബ് റഹ്മാൻ അധ്യക്ഷനായി. K P സന്തോഷ്. പ്രതിപക്ഷ നേതാവ് ശിഹാബ് കോട്ട . പി.അബദുറഹ്മാൻ എന്ന ഇണ്ണി. A. സാദിഖ്. ശ്രീനിവാസൻ
.പി. അറമുഖൻ. VP മുഹമ്മദ് കുട്ടി ഷാജു അവരക്കാട് എന്നിവർ നേത്രത്വം നൽകി. ഉച്ചയോടെ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയത് നീക്കി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article