23.8 C
Kerala
Saturday, March 15, 2025

നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ കോളേജ് തല ഉദ്ഘാടനം നിർവഹിച്ചു

Must read

പുളിക്കൽ: നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ കോളേജ് തല ഉദ്ഘാടനം പുളിക്കൽ മദീനത്തുൽ ഉലൂം അറബി കോളേജിൽ കറസ്പോണ്ടൻ്റ് ടിപി അബ്ദുല്ല കോയ മദനി നിർവഹിച്ചു. പ്രിൻസിപ്പൽ പ്രൊഫസർ കെ. പി. അബ്ദു റഷീദ് അധ്യക്ഷത വഹിച്ചു. ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. മുഹമ്മദ് ബഷീർ സി കെ, ഡോ. മുഹമ്മദ് അമാൻ കെ, ആയിഷ ആഖില പ്രസംഗിച്ചു. നവാഗതരെ മധുരം നൽകി ക്യാമ്പസിലേക്ക് സ്വീകരിച്ചു. നേരത്തെ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ സംസ്ഥാനതല ഉദ്ഘാടനം ലൈവായി സെമിനാർ ഹാളിൽ പ്രദർശിപ്പിച്ചു. അറബിക് വിഭാഗം മേധാവിയും സ്റ്റാഫ് സെക്രട്ടറിയുമായ ഡോ. അബ്ദുൽ മുനീർ പൂന്തല സ്വാഗതവും പ്രൊഫ. ഹഫ്സത്ത് ഉടുമ്പ്ര നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article