24.8 C
Kerala
Tuesday, April 29, 2025

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് ചെറുമുറ്റം സൗഹൃദ സമിതി

Must read

പുളിക്കൽ:ചെറുമുറ്റം സൗഹൃദ സമിതി ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ചെറുമുറ്റം യുപി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. കൊണ്ടോട്ടി ഡി.വൈ.എസ്.പി ശ്രീ എ.എം സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.ചെയർമാൻ കെ.വി ഹുസൻക്കുട്ടി അധ്യക്ഷനായിരുന്നു.’ഭാവിക്ക് വേണ്ടി ലഹരിക്കെതിരെ’ എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ മുസ്തഫ പാലക്കൽ സംസാരിച്ചു.കുട്ടികൾ, രക്ഷിതാക്കൾ, നാട്ടുക്കാർ എന്നിവരുടെ നിറസാന്നിധ്യം കൊണ്ട് പരിപാടി ധന്യമായി. വാർഡ് മെമ്പർ കെ.സി ഷെരീഫ ടീച്ചർ,ചെറുമിറ്റം യുപി സ്കൂൾ പ്രധാനാധ്യാപകൻ കെ.എ ഉസ്മാൻ മാസ്റ്റർ,പി അബൂബക്കർ മാസ്റ്റർ,എം.സി ശങ്കരൻ എന്നിവർ സംസാരിച്ചു.ടീം സൗഹൃദ സമിതി വിശിഷ്ടാതിഥികൾക്ക് ഉപഹാരം നൽകി.കെ.കെ വീരാൻകുട്ടി, എം.കെ.എം റിക്കാസ് മാസ്റ്റർ,കെ.സി ഫൈസൽ, കെ.എ ശിഹാബ്, പി ഹുസൈൻ,എം.സി ഹാരിസ്,മുനീർ എൻ.പി, വാസു കെ എന്നിവർ നേതൃത്വം നൽകി.

ചെറുമുറ്റം സൗഹൃദ സമിതി കൺവീനർ പി മുഹമ്മദ് മാസ്റ്റർ സ്വാഗതവും ട്രഷറർ എൻ ദാസൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article