കൊണ്ടോട്ടി സബ്ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ (Under-15 വിഭാഗം) ടൂർണമെന്റിൽ വാഴക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ടീം ചാമ്പ്യന്മാരായി. രാമനാട്ടുകര ആർഎച്ച്എസ്എസ് ഗ്രൗണ്ടിൽ വച്ച് നടന്ന 27 സ്കൂളുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഇ എം ഇ എ ഹയർ സെക്കൻഡറി സ്കൂൾ കൊണ്ടോട്ടിയെയാണ് പരാജയപ്പെടുത്തിയത്. ജിഎച്ച്എസ്എസ് തടത്തിൽ പറമ്പ്,സി എച്ച് എം എച്ച് എസ് വാഴക്കാട്, ജിഎച്ച്എസ്എസ് കൊട്ടപ്പുറം, എ എം എം എച്ച് എസ് പുളിക്കൽ എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് ടീം ഫൈനലിൽ പ്രവേശിച്ചത്. മലപ്പുറം റവന്യൂ ജില്ലാ സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കൊണ്ടോട്ടി സബ് ജില്ലയെ പ്രതിനിധീകരിച്ച് വാഴക്കാട് ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ടീം പങ്കെടുക്കും
കൊണ്ടോട്ടി സബ്ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെൻറ് ജിഎച്ച്എസ്എസ് വാഴക്കാട് ചാമ്പ്യന്മാർ
